എം എല്‍ എമാരെ കാണാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല, രാജ്‌ഭവന് മുന്നില്‍ പ്രതിഷേധം; കര്‍ണാടകയില്‍ രാഷ്ട്രീയനാടകം തുടരുന്നു

കുമാരസ്വാമി, കര്‍ണാടക, റിസോര്‍ട്ട്, എം എല്‍ എ, ബി‌ജെ‌പി, കോണ്‍ഗ്രസ്, ജെ ഡി എസ്, മോദി, യെദ്യൂരപ്പ, സിദ്ധരാമയ്യ, Kumaraswami, Karnataka, Yeddyurappa, Siddaramaiah, Narendra Modi
ബംഗളൂരു| BIJU| Last Modified ബുധന്‍, 16 മെയ് 2018 (20:13 IST)
കര്‍ണാടകയില്‍ രാഷ്ട്രീയനാടകം തുടരുകയാണ്. 77 എം എല്‍ എമാരുമായി ഗവര്‍ണറെ കാണാനെത്തിയ ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമിക്ക് അതിന് അനുമതി ലഭിച്ചില്ല. വലിയ പ്രതിഷേധമുയര്‍ന്നപ്പോള്‍ കുമാരസ്വാമിക്കൊപ്പം 10 എം എല്‍ എമാരെ മാത്രം രാജ്ഭവനുള്ളിലേക്ക് കടത്തിവിട്ടു.
തങ്ങളുടെ എം എല്‍ എമാരെ സംരക്ഷിക്കാനാവുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസിനും ആശങ്കയുണ്ട്. അവരെ റിസോര്‍ട്ടിലേക്ക് മാറ്റും മുമ്പ് ഗവര്‍ണര്‍ക്ക് മുമ്പില്‍ ഹാജരാക്കാനായിരുന്നു ശ്രമം. എന്നാല്‍ അനുമതി ലഭിക്കാതായതോടെ ജെ ഡി എസ് - കോണ്‍‌ഗ്രസ് പ്രവര്‍ത്തകരും എം എല്‍ എമാരും രാജ്ഭവനുമുന്നില്‍ വലിയ പ്രതിഷേധമാണ് നടത്തിയത്.

കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും എംഎല്‍എമാരെ എന്തുവിലകൊടുത്തും ചാക്കിട്ടു പിടിക്കാന്‍ ബിജെപി അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ തങ്ങളുടെ എംഎല്‍എമാര്‍ കൈവിട്ടു പോകാതിരിക്കാന്‍ ഇരു പാര്‍ട്ടികളും ശ്രമം തുടരുകയാണ്.
എം എല്‍ എമാരെ രാമനഗരയിലെ ബിഡദയിലുള്ള റിസോര്‍ട്ടിലേക്ക് മാറ്റുകയാണ് കോണ്‍ഗ്രസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ബംഗളൂരുവിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ കോണ്‍ഗ്രസ് 120 മുറികള്‍ ബുക്ക് ചെയ്തതായാണ് റിപ്പോര്‍ട്ട് വന്നത്. അമിത് ഷായുടെ തന്ത്രങ്ങള്‍ വ്യക്തമായി അറിയാവുന്ന ഡി കെ ശിവകുമാറിനെയാണ് ഈ നീക്കത്തിനായി കോണ്‍ഗ്രസ് മുന്നില്‍ നിര്‍ത്തിയിരിക്കുന്നത്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ ചുമതലയുള്ള ശിവകുമാറിന് ബിജെപിയുടെ നീക്കങ്ങള്‍ വേഗം തിരിച്ചറിയാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :