മറുകണ്ടം ചാടാന്‍ ഇവര്‍ ഒരുക്കമോ ?, കുതിരക്കച്ചവടവുമായി അമിത് ഷാ വീണ്ടും - ജെഡിഎസ് എംഎല്‍എമാര്‍ക്കായി വലവിരിച്ച് ബിജെപി!

മറുകണ്ടം ചാടാന്‍ ഇവര്‍ ഒരുക്കമോ ?, കുതിരക്കച്ചവടവുമായി അമിത് ഷാ വീണ്ടും - ജെഡിഎസ് എംഎല്‍എമാര്‍ക്കായി വലവിരിച്ച് ബിജെപി!

 karnataka , election news , BJP , Congress , Amit shah , ബിജെപി , കോണ്‍ഗ്രസ് , ജെഡിഎസ് , അമിത് ഷാ , കര്‍ണാടക തെരഞ്ഞെടുപ്പ്
ബാംഗ്ലൂര്‍| jibin| Last Modified ബുധന്‍, 16 മെയ് 2018 (08:52 IST)
രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സർക്കാർ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് - ജെഡിഎസ് നീക്കം ശക്തമാക്കിയ സാഹചര്യത്തില്‍ സഖ്യം തകര്‍ക്കാന്‍ അട്ടിമറി നീക്കവുമായി ബിജെപി.

ഒമ്പത് ജെഡിഎസ് എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലാണ് ചരടുവലികള്‍ നടത്തുന്നത്. ബിജെപി നീക്കം വിജയിച്ചാല്‍ കോണ്‍ഗ്രസ് - ജെഡിഎസ് സര്‍ക്കാര്‍ രൂപീകരണ നീക്കം പാളും.

ജെഡിഎസുമായി സഖ്യം ചേരാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന് സോണിയാ ഗാന്ധി അറിയിക്കുകയും ഈ സഖ്യത്തിന് ജെഡിഎസ് പച്ചക്കൊടി കാട്ടുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് എന്തു നീക്കവും നടത്താന്‍ ബിജെപി ശ്രമിക്കുന്നത്.

അതേസമയം, സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട
ചർച്ചകൾക്ക് കോൺഗ്രസ് - ജനതാദൾ എസ് നേതാക്കൾ ചൊവ്വാഴ്‌ച ബംഗളൂരുവിലെ അശോകാ ഹോട്ടലിൽ കൂടിക്കാഴ്ച നടത്തി. ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിച്ചതിന് ശേഷമായിരുന്നു കൂടിക്കാഴ്ച.

ദേവഗൗഡയുടെ വീട്ടില്‍ നടന്ന ചര്‍ച്ചയിലാണ് കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ ധാരണയായത്. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ ധാരണ പ്രകാരം ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയാകും.

അധികാരത്തില്‍ വരുമെന്ന ശുഭ പ്രതീക്ഷയാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. എന്നാല്‍ വ്യക്തമായ രാഷ്‌ട്രീയമുള്ള ഗവര്‍ണര്‍ വാജുഭായി വാല ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.

സര്‍ക്കാര്‍ രൂപികരണത്തിനായി ബിജെപി ഗവര്‍ണറെ സമീപിക്കുകയും ചെയ്തു. ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാഴ്ചത്തെ സമയമാണ് ബിജെപി തേടിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :