ബിജെപിയുമായി സഖ്യത്തിനില്ല; ജെഡിഎസ് എംഎൽഎമാര്‍ക്ക് 100 കോടിവരെ വാഗ്ദാനം ലഭിച്ചു: കുമാരസ്വാമി

ബംഗ്ലരു, ബുധന്‍, 16 മെയ് 2018 (13:07 IST)

 Karnataka election 2018 , congress , BJP , Hd kumaraswami , കര്‍ണാടക , എച്ച്ഡി കുമാരസ്വാമി , ജെഡിഎസ് , കോണ്‍ഗ്രസ് , ബിജെപി , നരേന്ദ്ര മോദി , വാജുഭായി വാല
അനുബന്ധ വാര്‍ത്തകള്‍

രാജ്യം ഉറ്റുനോക്കിയ കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സർക്കാർ രൂപീകരിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ജനതാദള്‍ സെക്കുലര്‍ (ജെഡിഎസ്) നേതാവ് എച്ച്ഡി കുമാരസ്വാമി.

ബിജെപിയുമായി ജെഡിഎസ് സഖ്യത്തിനില്ല. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കാന്‍ അവര്‍ ശ്രമിക്കുന്നു. പണം നല്‍കി സ്വാധീനിക്കാനാണ് ബിജെപി നേതൃത്വം നീക്കം നടത്തുന്നത്. എംഎല്‍എമാര്‍ക്ക് 100 കോടിയോളം രൂപയും മന്ത്രി സ്ഥാനങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നതെന്നും മാധ്യമങ്ങളുമായി സംസാരിക്കവെ കുമാരസ്വാമി വ്യക്തമാക്കി.

ജെഡിഎസ് എംഎൽഎമാര്‍ ഒപ്പം നില്‍ക്കും. എന്നാല്‍, ഭീഷണിയുടെ സ്വരം ബിജെപി ഉപയോഗിക്കുന്നുണ്ട്. എംഎൽഎമാരെ ചാക്കിടാന്‍ പല തരത്തിലുള്ള നീക്കവും നടക്കുന്നു. ബിജെപിക്ക് കേവല ഭൂരിപക്ഷമില്ല. ജെഡിഎസ് - കോണ്‍ഗ്രസ് സഖ്യത്തിനാണ് ഭൂരിപക്ഷമുള്ളത്. കോണ്‍ഗ്രസിന്റെ പിന്തുണയ്‌ക്ക് നന്ദിയുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

അധികാരത്തില്‍ വരുമെന്ന ശുഭ പ്രതീക്ഷയാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാല്‍ വ്യക്തമായ രാഷ്‌ട്രീയമുള്ള ഗവര്‍ണര്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.

സര്‍ക്കാര്‍ രൂപികരണത്തിനായി ബിജെപി ഗവര്‍ണറെ സമീപിക്കുകയും ചെയ്തു. ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാഴ്ചത്തെ സമയമാണ് ബിജെപി തേടിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പണം വാരിയെറിഞ്ഞ് ബിജെപി; എംഎല്‍എമാര്‍ക്ക് 100 കോടിവരെ വാഗ്ദാനം - പിടിച്ചു നില്‍ക്കുമെന്ന് കോണ്‍ഗ്രസ്

രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സർക്കാർ ...

news

പീഡനക്കേസ് മുറുകുന്നു; ഉണ്ണിമുകുന്ദനോട് നേരിട്ട് ഹാജരാകാന്‍ കോടതി

പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയില്‍ നടന്‍ ഉണ്ണിമുകുന്ദന്‍ നേരിട്ട് ...

news

മറുകണ്ടം ചാടാന്‍ ഇവര്‍ ഒരുക്കമോ ?, കുതിരക്കച്ചവടവുമായി അമിത് ഷാ വീണ്ടും - ജെഡിഎസ് എംഎല്‍എമാര്‍ക്കായി വലവിരിച്ച് ബിജെപി!

രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സർക്കാർ ...

Widgets Magazine