‘കര്‍ണാടക സര്‍ക്കാര്‍ ആശുപത്രി ചെലവുകള്‍ നല്‍കുന്നില്ല‘

ന്യൂഡല്‍ഹി| Jithu| Last Updated: തിങ്കള്‍, 30 ജൂണ്‍ 2014 (10:37 IST)
തന്റെ
ചികിത്സാച്ചെലവുകള്‍ കര്‍ണാടകസര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും സ്വന്തമായാണ് ബില്ലുകള്‍ അടയ്ക്കുന്നതെന്നും സുപ്രീംകോടതിയില്‍ മദനിയുടെ സത്യവാങ്മൂലം. നേരത്തെ മദനിയുടെ ചികിത്സ ചെലവുകള്‍ വഹിക്കണമെന്ന് കര്‍ണാടക സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

നേത്രശസ്ത്രക്രിയയ്ക്കായി ജാമ്യത്തില്‍ വിടണമെന്ന് ആവശ്യപ്പെട്ടുള്ള പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മദനിയുടെ അപേക്ഷ സുപ്രീംകോടതി ഇന്നു പരിഗണിക്കും. സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെയും കുടുംബാംഗങ്ങളുടെയും പരിചരണത്തിലൂടെ മാത്രമേ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുകയുള്ളു. ഇതിനായി ജാമ്യം അനുവദിക്കണമെന്നും
മദനി സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.

കേസില്‍
വിചാരണാനടപടികള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. 250 സാക്ഷികളില്‍ 80 പേരെ മാത്രമാണ് വിചാരണചെയ്തിട്ടുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :