മാറാട് കലാപത്തെക്കുറിച്ച് മദനിക്ക് അറിവുണ്ടായിരുന്നുവെന്ന് റിട്ട. എസ്പി

കോഴിക്കോട്| VISHNU.NL| Last Modified ശനി, 3 മെയ് 2014 (10:29 IST)
മാറാട് കലാപത്തെക്കുറിച്ച് മുന്‍കൂട്ടി അബ്ദുള്‍ നാസര്‍ മദനിക്ക് അറിവുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തികൊണ്ട് മാറാട് പ്രത്യക അന്വേഷണ സംഘം മുന്‍മേധാവി റിട്ട. എസ് പി സിഎന്‍ പ്രദീപ് കുമാര്‍ രംഗത്ത്.

മാറാട് കേസിലെ സിബിഐ അന്വേഷണം ആസൂത്രിതമായി അട്ടിമറിക്കപ്പെടുകയായിരുന്നു എന്നാ‍ാണ് ഇദ്ദേഹം പറയുന്നത്.

തീവ്രവാദ സംഘത്തിലെ കണ്ണികളുമായി കോഴിക്കോട്ടെ യുവജന നേതാവിന് ബന്ധമുണ്ടായിരുന്നു എന്നും ഇത് വെളിപ്പെടുത്താതിരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടുവെന്നും പ്രദീപ് കുമാര്‍ വെളിപ്പെടുത്തുന്നു.

2010 – 2012 കാലത്ത് മാറാട് പ്രത്യേക അന്വേഷണ സംഘം മേധാവിയായിരുന്നു മുന്‍ എസ്പി കൂടിയായ പ്രദീപ് കുമാര്‍.

കോഴിക്കോട്ട്‌ സംഘടിപ്പിച്ച്‌ മാറാട്‌ അനുസ്മരണസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത്‌ സാരിക്കുമ്പോഴാണ്‌ മാറാട്‌ സിബിഐ അന്വേഷണ ആവശ്യത്തെ അട്ടിമറിച്ചതിനെക്കുറിച്ചും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറി മൂന്നാം ദിവസം മേലുദ്യോഗസ്ഥര്‍ പോലും അറിയാതെ തന്നെ അന്വേഷണത്തില്‍ നിന്ന് മാറ്റിതിനേക്കുറിച്ചും അദ്ദേഹം പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :