ന്യൂഡല്‍ഹി|
Last Modified ബുധന്‍, 26 നവംബര്‍ 2014 (15:57 IST)
ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്ജുവിനുശേഷം ജസ്റ്റിസ്
സി.കെ പ്രസാദ്
പ്രസ് കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ തലവനാകും. ഇതു സംബന്ധിച്ച വിവരങ്ങള്‍
വാര്‍ത്താവിനിമയ വിതരണ മന്ത്രാലയമാണ് അറിയിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 11 നാണ് മൂന്നു വര്‍ഷമായി
പ്രസ് കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ തലവനായിരുന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്ജുവിന്െറ കാലാവധി അവസാനിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് പുതിയ തലവനെ കണ്ടെത്തിയത്. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് സി കെ പ്രസാദിനെ തിരഞ്ഞെടുത്തത്. മുന്‍ സുപ്രീം കോടതി ജഡ്ജിയായ
സി.കെ പ്രസാദ് അലഹബാദ് ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസുമായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.