കണ്ണൂര്‍ അശാന്തമാകുന്നു; വീണ്ടും സംഘര്‍ഷങ്ങള്‍ തലപൊക്കി

കണ്ണൂര്‍| VISHNU.NL| Last Modified ബുധന്‍, 26 നവം‌ബര്‍ 2014 (12:29 IST)
ഇടവേളകള്‍ക്ക് ശേഷം കണ്ണൂരില്‍ വീണ്ടും ബിജെപി- സിപി‌എം സംഘര്‍ഷങ്ങള്‍ തലപൊക്കുന്നു.കണ്ണൂര്‍ പെരുമാച്ചേരിയിലും കയരളം കിളിയലത്തും ഇന്നലെ ഇരു സംഘടനകളിലേയും പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയുമ്പരസ്പരം വെട്ടുകയും ചെയ്തു എന്നത് പൊലീസിന് വീണ്ടും തലവേദന ഉണ്ടാക്കുന്നു.

ചൊവ്വാഴ്ച രാത്രിയില്‍ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം കഴിഞ്ഞ് മടങ്ങിയ സിപിഎം പ്രവര്‍ത്തകരുമായി ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലീസ് എത്തി ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചെങ്കിലും വീണ്ടും സംഘര്‍ഷം ഉണ്ടാകുകയായിരുന്നു.
സംഘര്‍ഷത്തില്‍ ആര്‍എസ്എസ് തോവിന് വെട്ടേറ്റു. സംഭവത്തില്‍ മറ്റ് മൂന്നുപേര്‍ക്ക് പരിക്കേറ്റു.

കിളിയലം ആര്‍എസ്എസ് ശാഖാകാര്യവാഹക് പി.വി. ഷൈജു ,ബിജെപി പ്രവര്‍ത്തകര്‍ കെ.വി. അജിലേഷ് ,ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരായ കെ. സതീഷ് കുമാര്‍, ശ്യാംരാജ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെരുമാച്ചേരിയില്‍ ബിജെപി കൊടിമരം തകര്‍ക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. തുടര്‍ന്ന് മയ്യില്‍ മേഖലയില്‍ പലയിടത്തും സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഭവങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവര്‍ത്തകരെയും കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരേയും മയ്യില്‍ പോലീസ് കേസെടുത്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :