റാഞ്ചി|
jibin|
Last Modified വെള്ളി, 16 മാര്‍ച്ച് 2018 (20:25 IST)
ഗോരക്ഷയുടെ പേരിൽ ജാർഖണ്ഡിൽ നടന്ന കൊലപാതകത്തിൽ ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പെടെയുള്ള 11 പേര്കുറ്റക്കാരെന്നു കോടതി. ജാർഖണ്ഡിലെ വിചാരണ കോ ടതിയാണ് കേസിലെ പ്രതികൾ കുറ്റക്കാരെന്നു വിധിച്ചത്. പ്രതികളുടെ ശിക്ഷ അടുത്ത ചൊവ്വാഴ്ച വിധിക്കും.
11 പ്രതികളില്‍ മൂന്നുപേര്‍ക്കെതിരെ ഗൂഢാലോചനാക്കുറ്റവും തെളിഞ്ഞതായി കോടതി പറഞ്ഞു. റാംഗഡിലെ ബിജെപി പ്രാദേശിക നേതാവ് നിത്യാനന്ദ് മഹാതോ അടക്കമാണ് പ്രതിപ്പട്ടികയിലുളളത്. പശുസംരക്ഷക കൊലപാതകങ്ങളിൽ രാജ്യത്തെ ആദ്യത്തെ കോടതി വിധിയാണ് ഇത്.
കഴിഞ്ഞ ജൂണ്‍ 29നാണ് ജാർഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് ഗോരക്ഷക ഗുണ്ടാ സംഘം അസ്ഗർ അൻസാരി എന്നയാളെ കൊലപ്പെടുത്തിയത്. മാരുതിവാനിൽ ബീഫ് കടത്തുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. ഈ വാഹനം പശുസംരക്ഷക പ്രവർത്തകർ അഗ്നിക്കിരയാക്കുകയും ചെയ്തു.