ചെ​ങ്ങ​ന്നൂ​രി​ൽ ത്രി​കോ​ണ​മ​ത്സ​രം; പി.​എ​സ് ശ്രീ​ധ​ര​ൻ​പി​ള്ള ബി​ജെ​പി സ്ഥാ​നാ​ർ​ഥി - മണ്ഡലം പ്രചാരണ ചൂടിലേക്ക്

ചെ​ങ്ങ​ന്നൂ​രി​ൽ ത്രി​കോ​ണ​മ​ത്സ​രം; പി.​എ​സ് ശ്രീ​ധ​ര​ൻ​പി​ള്ള ബി​ജെ​പി സ്ഥാ​നാ​ർ​ഥി - മണ്ഡലം പ്രചാരണ ചൂടിലേക്ക്

  chengannur by election , chengannur , BJP , sreedharan pillai , LDF , Congress , UDF , പിഎസ് ശ്രീധരന്‍പിള്ള , എൽഡിഎഫ് , ബിജെപി , ചെ​ങ്ങ​ന്നൂ​ര്‍
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 15 മാര്‍ച്ച് 2018 (20:31 IST)
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി പിഎസ് ശ്രീധരന്‍പിള്ളയെ പ്രഖ്യാപിച്ചു. മൂന്ന് മുന്നണികളും തങ്ങളുടെ സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ കെകെ രാമചന്ദ്രൻ നായരുടെ വിയോഗത്തോടെ ഒഴിവ് വന്ന മണ്ഡലത്തിലെ പ്രചാരണത്തിന് ചൂടുപിടിച്ചു.

യുഡിഎഫ് സ്ഥാനാർത്ഥിയായി കെപിസിസി നിർവാഹക സമിതി അംഗമായ ഡി വിജയകുമാറും എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനും മത്സരരംഗത്തുണ്ട്.

മൂന്ന് മുന്നണികളും സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞത് ശ്രീധരൻ പിള്ളയുടെ വ്യക്തിസ്വാധീനം കൊണ്ടു മാത്രമാണെന്ന വിലയിരുത്തലിലാണ് ബിജെപി. ഈ സാഹചര്യത്തില്‍ വിജയം നേടാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസവും ബിജെപി നേതൃത്വം പുലര്‍ത്തുന്നുണ്ട്.

സർക്കാരിനെതിരെ ജനവികാരം ഉയർത്തുന്ന രീതിയിലുള്ള സമര പരിപാടികൾ ഏകോപിപ്പിക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്ന ആരോപണത്തിനിടെയാണ് യു ഡി എഫ് ഉള്ളത്. എന്നാല്‍,
ഏത് വിധേനയും മണ്ഡലം നിലനിറുത്തണമെന്നാണ് എല്‍ഡിഎഫ് നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :