നോമ്പ് മാസങ്ങളിൽ പള്ളികളില്‍ അരി വിതരണം ചെയ്യുമെന്ന് ജയലളിത; നല്‍കുന്നത് 4600 ടൺ അരി

3000 പളളികളിലേക്ക് 4600 ടൺ അരിയാണ് സര്‍ക്കാര്‍ വിതരണം ചെയ്യുക

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത , റംസാൻ നോമ്പ് , പള്ളികളില്‍ അരി വിതരണം
ചെന്നൈ| jibin| Last Modified വെള്ളി, 3 ജൂണ്‍ 2016 (10:42 IST)
ജനകീയമായ പദ്ധതികളുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. റംസാൻ നോമ്പ് മാസങ്ങളിൽ സംസ്ഥാനത്തെ വിവിധ മുസ്ളീം പളളികളിലേക്ക് ആവശ്യമായ അരി സൗജന്യമായി വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍
വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി ജയലളിതയുടെ പ്രത്യേക ആവശ്യപ്രകാരമാണ് നേരത്തെ നടപ്പാക്കിയിരുന്ന പദ്ധതി വീണ്ടും നടപ്പാക്കാന്‍ തീരുമാനിച്ചത്.

3000 പളളികളിലേക്ക് 4600 ടൺ അരിയാണ് സര്‍ക്കാര്‍ വിതരണം ചെയ്യുക. ജില്ലാ കളക്ടർമാർക്കായിരിക്കും പദ്ധതി നടത്തിപ്പിന്റെ ചുമതല. സംസ്ഥാനത്തെ മുസ്ലിം സമുദായത്തിന്റെ ആവശ്യ പ്രകാരമാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്നും 2.14 കോടി രൂപ ഇതിനായി മാറ്റിവെക്കുമെന്നും മുഖ്യമന്ത്രി ജയലളിത പറഞ്ഞു.

2001 ല്‍ ജയലളിത മുഖ്യമന്ത്രിയായിരിക്കെയാണ് സംസ്ഥാനത്ത് ഈ പദ്ധതി ആദ്യം തുടങ്ങിയത്. അന്ന് ഈ പദ്ധതിക്ക് മുസ്ലീം സമുദായത്തില്‍ നിന്നും നല്ല പിന്തുണയാണ് ലഭിച്ചതെന്നും ജനങ്ങളുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് ഈ വര്‍ഷവും അരി വിതരണം ചെയ്യാനുളള പദ്ധതി നടപ്പിലാക്കുന്നതെന്നും ജയലളിത പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :