ആ തട്ടിപ്പ് ഇനി നടക്കില്ല; വിവാഹപരസ്യ വെബ്‌സൈറ്റുകളില്‍ അക്കൗണ്ട് തുറക്കാന്‍ ഇനിമുതല്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം

രാജ്യത്തെ വിവാഹപരസ്യ വെബ്‌സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

ന്യൂഡല്‍ഹി, വിവാഹം, വെബ്‌സൈറ്റ് newdelhi, wedding, website
ന്യൂഡല്‍ഹി| സജിത്ത്| Last Modified വെള്ളി, 3 ജൂണ്‍ 2016 (10:36 IST)
രാജ്യത്തെ വിവാഹപരസ്യ വെബ്‌സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇത്തരം സൈറ്റുകളില്‍ അക്കൗണ്ട് തുറക്കണമെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡും വ്യക്തിഗത വിവരങ്ങളും നല്‍കണമെന്നതാണ് പുതിയ നിയമം.

ദുരുപയോഗവും തട്ടിപ്പും തടയുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. നിലവില്‍ അക്കൗണ്ടുള്ള ആളുകളും വൈകാതെ തന്നെ രേഖകള്‍ നല്‍കണമെന്നും നിയമത്തില്‍ പറയുന്നു. കൂടാതെ സൈറ്റുകളില്‍ അശ്ലീല ചിത്രങ്ങളുണ്ടെങ്കില്‍ അത് നീക്കം ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

അതുപോലെ വിവാഹപരസ്യ വെബ്‌സൈറ്റിന്റെ മറവില്‍ ഡേറ്റിങ്ങ് പ്ലാറ്റ്‌ഫോമിനായുള്ള ഇടം നല്‍കരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ അക്കൗണ്ട് നീക്കം ചെയ്തു കഴിഞ്ഞാലും ഒരു വര്‍ഷം വരെ വ്യക്തികളുടെ വിവരങ്ങള്‍ സൈറ്റുകളില്‍ ശേഖരിച്ചുവെക്കണമെന്നും നിയമത്തില്‍ പറയുന്നു.

കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയത്തില്‍ സൈറ്റുകളെക്കുറിച്ച് നിരവധി പരാതികളാണ് ദിനം പ്രതി ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശങ്ങള്‍. പുതിയനിര്‍ദേശങ്ങളോട് പ്രതികരിക്കാന്‍ വിവാഹ പരസ്യ വെബ്‌സൈറ്റുകള്‍ ഇതുവരേയും തയ്യാറായിട്ടില്ല.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :