ജയലളിത ആശുപത്രിയിലായപ്പോള്‍ ചെന്നൈയില്‍ സംഭവിക്കുന്നത്; 1984ലേതിന് സമാനമായ സാഹചര്യം വീണ്ടും!

അമ്മ ആശുപത്രിയില്‍; വാവിട്ട് കരഞ്ഞ് നേതാക്കളും പ്രവര്‍ത്തകരും

 jayalalitha , hospital , tamilnadu , Amma , tamilnadu CM , മുഖ്യമന്ത്രി ജയലളി , ആശുപത്രി , തമിഴ്‌നാട് , ചെന്നൈ
ചെന്നൈ| jibin| Last Updated: തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2016 (19:54 IST)
നാല് ദിവസമായി ചെന്നൈയിലെ ഭരണസിരാകേന്ദ്രങ്ങള്‍ മരവിച്ച അവസ്ഥയിലണ്. തമിഴ്‌നാടിന്റെ കണ്ണും കാതും ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയിലേക്ക് എത്തുമ്പോൾ ഇന്ത്യയിൽ മറ്റേതെങ്കിലും ഒരു നേതാവന് ലഭിക്കുന്നതിലും അധികം സ്വീകാര്യതയണ് മുഖ്യമന്ത്രി ജയലളിതയ്‌ക്ക് ലഭിക്കുന്നതെന്ന് വ്യക്തം.

അമ്മയുടെ സുഖവിവരം കേൾക്കുന്നതിനായി നൂറ് കണക്കിന് നേതാക്കളും പ്രവർത്തകരുമാണ് ആശുപത്രിക്ക് പുറത്ത് തടിച്ചു കൂടിയിരിക്കുന്നത്. ചെന്നൈ കോർപ്പറേഷൻ മേയർ അടക്കമുള്ളവർ വിവരങ്ങൾ അറിയുന്നതിനായി ആശുപത്രിക്ക് മുന്നിൽ കാത്തു നിൽക്കുന്നു. പാർട്ടി പ്രവർത്തകർ പലരും വാവിട്ട് കരയുന്നത് കാണാൻ കഴിയുമ്പോൾ മുതിർന്ന നേതാക്കൾ
ആരാധനാലയങ്ങളില്‍ നേർച്ചകാഴ്‌ചകൾ സമർപ്പിക്കുന്ന തിരക്കിലണ്.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്ഷേത്രങ്ങളിൽ ജയലളിതയുടെ അസുഖം ഭേദമാകാനായി അണ്ണാ ഡിഎംകെ പ്രവർത്തകർ പ്രത്യേക പ്രാർഥനകൾ നടത്തി. ചെന്നൈയിലെ എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകൾ നടക്കുന്നുണ്ട്.



പുരട്‌ച്ചി തലൈവിക്കായി ജീവൻ വരെ വെടിയാൻ ഒരുക്കമായിട്ടണ് പ്രവർത്തകരും അനുയായികളും ആശുപത്രിക്ക് മുന്നിൽ നിൽപ്പ് തുടരുന്നത്. 1984-ൽ എംജിആർ അസുഖബാധിതനായെന്നും അദ്ദേഹം ചികിത്സയിലുമാണെന്ന് അറിഞ്ഞപ്പോഴണ് ചെന്നൈ ഇതുപോലൊരു സാഹചര്യം കണ്ടത്. അന്നത്തേതിന് സമാനമാണ് ഇന്നത്തെ അവസ്ഥ.

സിനിമയും ഭ്രാന്തമായ രാഷ്‌ട്രീയവും തലയ്‌ക്ക് പിടിച്ച തമിഴ് ജനതയ്‌ക്ക് ജയലളിത എന്ന നേതാവിനെ ഒരിക്കലും തിരസ്‌കരിക്കാൻ സാധിക്കില്ല. ജനങ്ങളോട് അകന്നു നിന്ന് അധികാരകേന്ദ്രങ്ങളെ ചലിപ്പിക്കുമ്പോഴും സാധാരണക്കാർക്കിടെയിൽ അവർ 'അമ്മ' തന്നെയണ്.

ഒരിക്കൽ പോലും അമ്മയെ നേരിട്ട് കാണാത്ത സാധാരണക്കാരണ് ആശുപത്രിക്ക് മുന്നിലെത്തിയിരിക്കുന്നത്. എന്നെങ്കിലും നിങ്ങൾ നിങ്ങളുടെ നേതാവിനെ നേരിട്ട് കണ്ടിട്ടുണ്ടോ എന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഡി എം കെ ചോദിച്ചപ്പോൾ പാർട്ടി പ്രവർത്തകർ ആ ചോദ്യത്തന് യാതൊരു വിലയും നൽകിയില്ല എന്നതിന് തെളിവ് കൂടിയായിരുന്നു തെരഞ്ഞെടുപ്പ് ഫലം.

തമിഴ്‌ സിനിമാ ലോകം തീർക്കുന്ന മായികലോകത്ത് താരങ്ങൾക്ക് ദൈവങ്ങൾക്കൊപ്പം സ്ഥാനമുണ്ട്. അണ്ണാദുരൈയുടെയും എം ജി ആറിന്റെയും കാലശേഷം ജയലളിത സിനിമ വിട്ട് രാഷ്‌ട്രീയത്തിലേക്ക് എത്തിയതോടെ അധികാരവും ഏകാധിപത്യ പ്രവണതയും കൂടുതൽ ശക്തമായി. മുന്നോട്ടുള്ള യാത്രയിൽ വീഴ്‌ചകളും തിരിച്ചടികളും ഉണ്ടായപ്പോഴും തമിഴ്‌ ജനതയ്‌ക്ക് മുന്നിൽ ജ്വലിക്കുന്ന രൂപമായി തീരാൻ അവർക്കായി.




സമ്പൂര്‍ണ്ണ വിധേയത്വം ആവശ്യപ്പെടുകയും പിടിച്ചു വാങ്ങുകയും ചെയ്യുന്ന ജയലളിത ഇന്ത്യൻ രാഷ്‌ട്രീയത്തന് നിർവചിക്കാനാകാത്ത ഒരേടണ്. അമ്മയുടെ മുന്നിൽ സാധാരണ പ്രവർത്തകർ മാത്രമല്ല, നേതാക്കളും മന്ത്രിമാരും വരെ കുമ്പിടും ചിലപ്പോൾ കാലിൽ വീഴും. ഇതൊക്കെ സമ്പൂര്‍ണ്ണ വിധേയത്വത്തിന്റെ ഭാഗം തന്നെ. അല്ലെങ്കിൽ സിനിമയും ജീവിതവും വഴിപിരിയാതെ ഉള്ളിലുള്ളതിന്റെ കനലുകളുമാകാം.

ഒരേ സമയം തമിഴ്‌ ജനതയുടെ ശക്തനായ നേതാവായും മുഖ്യമന്ത്രിയയും ജയലളിതയുണ്ട്. കാലമെത്ര മാറിയാലും അമ്മയായും കൺകണ്ട ദൈവമായും ഈ ജനത അവരെ വാഴ്‌ത്തും. അതിന്റെ ഒരു അംശം മാത്രമണ് നാല് ദിവസങ്ങളി നമ്മൾ കാണുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :