ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് സൂചന; മെഡിക്കല്‍ ബുള്ളറ്റിനിലൂടെ പുറത്തുവിട്ട വിവരങ്ങള്‍ തെറ്റ്!

മെഡിക്കല്‍ ബുള്ളറ്റിനിലൂടെ പുറത്തുവിട്ട വിവരങ്ങള്‍ തെറ്റ്; ജയലളിതയുടെ രോഗമെന്ത് ?!

   tamilnadu CM , Jayalalitha in hospital , Jayalalitha , tamilnadu , chennai , health , hospital , jaya , ജയലളിത , ആരോഗ്യം , ആശുപത്രി , പനി , മെഡിക്കല്‍ ബുള്ളറ്റ് , സിംഗപ്പൂര്‍
ചെന്നൈ| jibin| Last Modified തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2016 (14:13 IST)
ചികിത്സയിൽ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് സൂചന. കടുത്ത പനിയും നിർജലീകരണവും മൂലം വ്യാഴാഴ്ച രാത്രിയാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനി മാറിയെങ്കിലും
പ്രമേഹത്തിനൊപ്പം രക്‌തസമ്മർദം താഴ്‌ന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ആശുപത്രി അധിക്രതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിലുള്ള വിവരങ്ങള്‍ തെറ്റാണെന്നും ജയലളിതയുടെ ആരോഗ്യം തീര്‍ത്തും മോശമായെന്നും അഭ്യൂഹങ്ങളുണ്ട്. അസുഖത്തെക്കുറിച്ച് വളരെ അടുത്തു ബന്ധമുള്ളവരോട് മാത്രമാണ് ഡോക്‍ടര്‍മാര്‍
വിവരങ്ങൾ പറഞ്ഞിട്ടുള്ളത്.

കടുത്ത പ്രമേഹവും രക്‌തസമ്മർദ്ദവും സന്ധിവീക്കവും അലട്ടുന്നുതിനൊപ്പം മുട്ടുവേദനയും ജയലളിതയെ ബാധിച്ചിട്ടുണ്ട്. കരൾ രോഗത്തെത്തുടർന്നാണ് അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും സംസാരമുണ്ട്.

മുഖ്യമന്ത്രിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും രണ്ടു ദിവസത്തിനകം ആരോഗ്യ നില സാധാരണ നിലയിലാകുമെന്നും അണ്ണാ ഡിഎംകെ വക്‌താവ് സി ആർ സരസ്വതി അറിയിച്ചുവെങ്കിലും ജയലളിതയെ വിദഗ്ധ ചികിൽസയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോകുമെന്ന അഭ്യൂഹം പരക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :