വൃക്ക രോഗവും പ്രമേഹവും; ചികിത്സക്കായി ജയലളിത സിങ്കപ്പൂരിലേക്ക്

തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത ചികിത്സക്കായി സിങ്കപ്പൂരിലേക്ക്​ തിരിക്കുന്നു.

chennai, tamilnadu, j jayalalitha, singapore ചെന്നൈ, തമിഴ്നാട്, ജെ ജയലളിത, സിംഗപ്പൂര്‍
ചെന്നൈ| സജിത്ത്| Last Modified ശനി, 24 സെപ്‌റ്റംബര്‍ 2016 (12:21 IST)
തമിഴ്നാട് മുഖ്യമന്ത്രി ചികിത്സക്കായി സിങ്കപ്പൂരിലേക്ക്​ തിരിക്കുന്നു. വൃക്ക രോഗത്തിനും പ്രമേഹത്തിനുമായുള്ള വിദഗ്​ധ ചികിത്സക്കായി ശനിയാഴ്​ച രാത്രിയോടെ സിംഗപ്പൂരിലേക്ക് യാത്രതിരിക്കുമെന്നാണ് പുറത്തു വരുന്ന സൂചന.

കടുത്ത പനിയും നിർജലീകരണവും കാരണം വ്യാഴാഴ്​ച രാത്രിയാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളൊ ആശുപത്രിയിൽ
പ്രവേശിപ്പിച്ചത്. 68കാരിയായ ജയലളിതയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും സാധാരണ ഭക്ഷണക്രമം​ തുടരാൻ അവരോട് നിർദേശിച്ചതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.


ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം ആദ്യമായാണ് അധികൃതർ സ്ഥിരീകരിക്കുന്നത്. എത്രയും പെട്ടെന്ന് ജയലളിത സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട്​ ​ പ്രധാനമന്ത്രി നരേന്ദ്രമോദി ജയലളിതക്ക്​ പൂച്ചെണ്ട്​ അയച്ചിരുന്നു. മുഖ്യമന്ത്രി ആരോഗ്യം വീണ്ടെടുക്കുന്നതിനായി​ പ്രത്യേക പൂജകളും പ്രാർഥനയുമായി കഴിയുകയാണ്​ പാർട്ടി പ്രവർത്തകരും അനുയായികളും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :