പിണക്കം മറക്കൂ, ജനതാ പരിവാറിലേക്ക് വരൂ, മാഞ്ചിക്ക് ലാലുവിന്റെ ക്ഷണം

പാറ്റ്‌ന| VISHNU N L| Last Modified വ്യാഴം, 21 മെയ് 2015 (17:22 IST)
ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയെ ജനതാ പരിവാര്‍ കുടുംബത്തിലേക്ക്‌ ക്ഷണിച്ച്‌ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ്‌ യാദവ് രംഗത്ത്‌.
ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിനൊട് പിണങ്ങി പാര്‍ട്ടി വിട്ട മാഞ്ചി ഹിന്ദുസ്‌ഥാനി അവാം മോര്‍ച്ച എന്ന പേരില്‍ രാഷ്‌ട്രീയ സംഘടന രൂപീകരിച്ചിരുന്നു. മഹാദളിത് വിഭാഗക്കാരനായ മാഞ്ചിയെ കൂടെക്കൂട്ടി ബീഹാര്‍ പിടിക്കാന്‍ ബിജെപി നടത്തുന്ന നീക്കങ്ങള്‍ക്ക് തടയിടാനാണ് ലാലു പ്രസാദ് യാദവ് രംഗത്തെത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പിന്‌ മുന്‍പ്‌ ജനതാ പരിവാര്‍ സഖ്യത്തിലേക്ക്‌ മാഞ്ചിയെ മടക്കി കൊണ്ടുവരാനുള്ള ശ്രമത്തിലാണ്‌ ലാലു പ്രസാദ്‌. സെപ്‌റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളില്‍ ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ബിജെപിയും റാം വിലാസ്‌ പാസ്വാന്റെ നേതൃത്വത്തിലുള്ള എല്‍ജെപിയും നേതൃത്വം നല്‍കുന്ന എന്‍ഡിഎയും നിതീഷ്‌-ലാലു പ്രസാദ്‌ യാദവ്‌ കൂട്ടുകെട്ട്‌ നേതൃത്വം നല്‍കുന്ന ജനതാ പരിവാറും നേരിട്ടുള്ള ഏറ്റുമുട്ടലിനാണ്‌ ബീഹാര്‍ തെരഞ്ഞെടുപ്പ്‌ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :