രണ്ടുദിവസത്തിനുള്ളില്‍ ജല്ലിക്കെട്ട് നടത്തും; സമരക്കാര്‍ക്ക് ഒ പി എസിന്റെ വാക്ക്; സമരം പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി

രണ്ടുദിവസത്തിനുള്ളില്‍ ജല്ലിക്കെട്ട് നടത്തും; സമരക്കാര്‍ക്ക് ഒ പി എസിന്റെ വാക്ക്

ചെന്നൈ| Last Updated: വെള്ളി, 20 ജനുവരി 2017 (13:26 IST)
സംസ്ഥാനത്ത് രണ്ടു ദിവസത്തിനുള്ളില്‍ ജല്ലിക്കെട്ട് നടത്താമെന്ന് മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം. ഇതിനായി, രണ്ടിദിവസത്തിനുള്ളില്‍ പ്രത്യേക ഓര്‍ഡിനന്‍സ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ രണ്ടുദിവസത്തിനുള്ളില്‍ ജല്ലിക്കെട്ട് നടത്താമെന്നും ആളുകള്‍ സമരം അവസാനിപ്പിച്ച് പിരിഞ്ഞുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ആഭ്യന്തരമന്ത്രാലയത്തിന് പ്രമേയം സമര്‍പ്പിച്ചിട്ടുണ്ട്. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായാല്‍ രാഷ്‌ട്രപതിയില്‍ നിന്ന് അനുമതി തേടാമെന്നും അദ്ദേഹം വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകരുമായി സംസാരിച്ചു. നിരോധനം എടുത്തുകളയാന്‍ സംസ്ഥാനം ഭേദഗതി കൊണ്ടുവരും. രാഷ്‌ട്രപതി അനുമതി നല്കിയാല്‍ തമിഴ്നാട് ഗവര്‍ണര്‍ക്ക് പ്രമേയം അയയ്ക്കുമെന്നും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഓര്‍ഡിനന്‍സ് പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പനീര്‍സെല്‍വം പറഞ്ഞു.

എല്ലാ വിദ്യാര്‍ത്ഥികളോടും പൊതുജനങ്ങളോടും സംഘടനകളോടും സമരം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയാണെന്നും പനീര്‍സെല്‍വം വ്യക്തമാക്കി. അതേസമയം, തമിഴ്നാട്ടില്‍ ബന്ദിന് സമാനമായ സ്ഥിതിയാണ്. മിക്ക കടകളും അടഞ്ഞു കിടക്കുകയാണ്. ബസുകള്‍ ഓടുന്നില്ല. ഗതാഗതസംവിധാനം താറുമാറായതിനെ തുടര്‍ന്ന് സ്കൂളുകളും കോളജുകളും അവധി പ്രഖ്യാപിച്ചു. ഡി എം കെ പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രയിനുകള്‍ തടഞ്ഞു.

മറീനയില്‍ വ്യാഴാഴ്ച കൂടിയവര്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :