പീഡനവീരനായ അധ്യാപകന്‍ പിടിയില്‍; ആറ് വര്‍ഷത്തിനിടെ പീഡിപ്പിച്ചത് ഇരുന്നൂറോളം കുട്ടികളെ - പൊലീസ് റെയ്‌ഡില്‍ വീഡിയോകള്‍ കണ്ടെത്തി

ഇരുന്നൂറോളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്‌റ്റില്‍

rape , police , school , arrest , Rameez , ലൈംഗികം , പീഡനം , അറസ്‌റ്റ് , റമീസ് , അധ്യാപകന്‍
ജയ്‌പൂര്‍| jibin| Last Updated: ശനി, 11 ഫെബ്രുവരി 2017 (16:57 IST)
ഇരുന്നൂറോളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്‌റ്റില്‍. രാജസ്‌ഥാനിലെ ജയ്‌പൂരിലുള്ള ഒരു സ്‌കൂളിലെ റമീസ് എന്ന അധ്യാപകനാണ് വിദ്യാര്‍ഥികളുടെ പരാതിയില്‍ അറസ്‌റ്റിലായത്.

പണമുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റമീസ് സ്‌കൂളിലെ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി ഇയാള്‍ നിരവധി വിദ്യാര്‍ഥികളെ പീഡനത്തിനിരയാക്കി. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഇരുപതുകാരനായ വിദ്യാര്‍ഥിയെ റമീസ് പീഡിപ്പിച്ചുവെന്നു കാട്ടി കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

റമീസിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 50ഓളം ആണ്‍കുട്ടികളുടെ ലൈംഗിക രംഗങ്ങള്‍ അടങ്ങിയ വീഡിയോകള്‍ കണ്ടെത്തി. വിവരം പുറത്തുവന്നതോടെ നിരവധി വിദ്യാര്‍ഥികളും അധ്യാപകനെതിരെ പരാതിയുമായി രംഗത്തെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :