ഇന്ത്യയെ ആക്രമിക്കാന്‍ ഐഎസും ലഷ്‌കറും കൈകോര്‍ക്കുന്നു: ലെഫ്‌റ്റനന്റ് ജനറൽ

ഇസ്‌ലാമിക് സ്‌റ്റേറ്റ് , ലഷ്‌കര്‍ ഇ തൊയ്‌ബ , പാകിസ്ഥാന്‍ , ഇന്ത്യ , അതിര്‍ത്തിയില്‍ പാക് സാനിധ്യം
ജമ്മു| jibin| Last Modified വെള്ളി, 20 നവം‌ബര്‍ 2015 (10:47 IST)
ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തൊയ്‌ബയും ഇസ്‌ലാമിക് സ്‌റ്റേറ്റും (ഐഎസ്) ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. പാരീസ് മോഡൽ ആക്രമണം ഇന്ത്യയിലും നടക്കാൻ സാധ്യതയുണ്ട്. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കിവരുകയാണ്. ഉധംപൂർ ആക്രമണത്തിൽ ജീവനോടെ പിടിയിലായ പാക് തീവ്രവാദി നവീദ് ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ലെഫ്‌റ്റനന്റ് ജനറൽ ആർആർ നിംബോർഖര്‍ പറഞ്ഞു.

പാക് അധീന കശ്മീരിലെ നിയന്ത്രണ രേഖയിൽ 700ലധികം തീവ്രവാദ പരിശീലന കേന്ദ്രങ്ങളുണ്ട്. മേഖലയിലെ 37 ഓളം ക്യാമ്പുകളിൽ സജീവ പ്രവർത്തനം നടക്കുന്നുമുണ്ട്. ലഷ്‌കര്‍ ഇ തൊയ്‌ബയും ഇസ്‌ലാമിക് സ്‌റ്റേറ്റും സംയുക്‍തമായിട്ടാണ് പരിശീലനവും ക്യാമ്പും നടക്കുന്നതെന്നും ആർആർ നിംബോർഖര്‍ വ്യക്തമാക്കി.

ഒരു ക്യാമ്പിൽ 20 മുതൽ 30 വരെ തീവ്രവാദികളാണുള്ളത്. അതിർത്തി വഴി ഇന്ത്യയിൽ നുഴഞ്ഞു കയറി ആക്രമണം നടത്താനാണ് ഇവരുടെ പദ്ധതി. രാജ്യത്ത് അക്രമം അഴിച്ച് വിട്ട് സമാധാനം ഇല്ലാതാക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം. ഈ ഭീകരർ ഇന്ത്യയിൽ നാശം വിതയ്‌ക്കാതിരിക്കാൻ കനത്ത സുരക്ഷയൊരുക്കുക എന്നതല്ലാതെ വേറെ മാർഗ്ഗമില്ലെന്നും നിംബോർഖര്‍ മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :