ഡിഎൻഎ ഫലം പുറത്തുവന്നു; അവകാശമുന്നയിച്ചവർ ഗീതയുടെ മാതാപിതാക്കളല്ല

  ഡിഎന്‍എ ഫലം , ഗീത , പാകിസ്ഥാന്‍ , ലുധിയാന സ്വദേശി
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 18 നവം‌ബര്‍ 2015 (12:27 IST)
പാകിസ്ഥാനില്‍ നിന്ന് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ബധിരയും മൂകയുമായ ഗീതയുടെ ഡിഎന്‍എ ഫലം പുറത്തുവന്നു. മാതാപിതാക്കളെന്ന് അവകാശവാദമുന്നയിച്ചെത്തിയ ലുധിയാന സ്വദേശികളായ ജനാര്‍ദ്ദനന്‍ മഹാതോയും ഭാര്യ ശാന്തിദേവിയുടെയും ഡിഎന്‍എ ഗീതയുടെ ഡിഎന്‍എയുമായി പൊരുത്തമില്ലെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഫലം പ്രതികൂലമായതിനാൽ
ഇപ്പോള്‍ കഴിയുന്ന ഇന്‍ഡോറിലെ ബധിര മൂക വിദ്യാലയത്തില്‍ തന്നെ തുടരും.

ഗീതക്ക് കുടുംബവുമായി ഒത്തുചേരാൻ അവസരമുണ്ടാകാനായി പ്രാർഥിക്കുമെന്ന് മഹാതോയുടെ കുടുംബം പറഞ്ഞു. ഗീതയെ ഇന്ത്യയിലെത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച
മൊമിൻ മാലിക് എന്ന അഭിഭാഷകൻ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നീ സ്ംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് വീണ്ടും അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി.

ജലന്ധറിനടുത്ത് കർത്താർപൂരിൽ വൈശാഖി ഉത്സവത്തിന് പോയപ്പോഴാണ് ഗീത കുടുംബവുമായി വേർപിരിഞ്ഞത്. ആവശ്യമായ രേഖകള്‍ പാകിസ്ഥാനില്‍ ഒറ്റപ്പെട്ടുപോയ ഗീതയെ ഗീതയെ സംരക്ഷിക്കുന്നത് കറാച്ചിയിലെ ഈദ് ഫൗണ്ടഷൻ എന്ന സാമൂഹ്യ സംഘടനയാണ്. ഇന്ത്യയും പാകിസ്ഥാനും സംയുക്തമായാണ് ഗീതയെ നാട്ടിൽ എത്തിച്ചത്. ഒന്നില്‍ കൂടുതല്‍ കുടുംബങ്ങള്‍ ഗീതയുടെ ബന്ധുക്കള്‍ ആണെന്ന് വാദം ഉന്നയിച്ചതിനാല്‍ ഡിഎന്‍എ പരിശോധന നടത്തിയ ശേഷമേ ഗീതയെ കൈമാറൂവെന്നു അധികൃതര്‍ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :