പാകിസ്ഥാനില്‍ ട്രയിന്‍ പാളം തെറ്റി 12 മരണം

ക്വറ്റ| JOYS JOY| Last Modified ചൊവ്വ, 17 നവം‌ബര്‍ 2015 (19:35 IST)
പാകിസ്ഥാനില്‍ ട്രയിന്‍ പാളം തെറ്റി. ബലുചിസ്താനിലെ ബുലാന്‍ ജില്ലയില്‍ ട്രയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു. നൂറിലധികം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ക്വറ്റയില്‍ നിന്ന് റാവല്‍പിണ്ടിയിലേക്ക് പുറപ്പെട്ട ജാഫര്‍ എക്സപ്രസിന്റെ നാല് ബോഗികളാണ് പാളം തെറ്റിയത്.

ട്രയിനിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്. ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :