മെഹ്ദിയെ കുടുക്കിയത് ടീ ഷര്‍ട്ട്; 14മണിക്കൂറില്‍ പൊലീസ് നടത്തിയത് വന്‍ ഓപ്പറേഷന്‍

 ഇസ് ലാമിക് സ്റ്റേറ്റ് , മെഹ്ദി മസ്രൂര്‍ ബിശ്വാസ് , ട്വിറ്റര്‍ അക്കൗണ്ട് , പൊലീസ്
ബെംഗളൂരു| jibin| Last Modified ഞായര്‍, 14 ഡിസം‌ബര്‍ 2014 (12:15 IST)


ഇസ് ലാമിക് സ്റ്റേറ്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്ത് മെഹ്ദി മസ്രൂര്‍ ബിശ്വാസിനെ കുടുക്കിയത് 'ഷാമി വിറ്റ്‌നസ് എന്നെഴുതിയ ടീ ഷര്‍ട്ട്. പിന്നെ അതികം താമസിച്ചില്ല 14 മണീക്കുറുകള്‍ക്കുള്ളില്‍ മെഹ്ദിയെ പൊലീസ് വലയിലാക്കി.

ഇസ്ലാമിക് സ്റ്റേറ്റിന്റെ പേരില്‍ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ബാംഗ്ലൂരിലെ ബഹുരാഷ്ട്രകമ്പനിയിലെ ഒരു എക്‌സിക്യൂട്ടീവാണെന്ന് ബ്രിട്ടനിലെ സ്വകാര്യ ചാനല്‍ പുറത്തുവിട്ടതോടെ പൊലീസ് ഊര്‍ജിതമായി. ആഗോള തലത്തിലുള്ള സമ്മര്‍ദ്ദവം തങ്ങളുടെ അഭിമാന പ്രശ്നവുമാണ് ഇതെന്നും മനസിലാക്കിയ പൊലീസ് സടകുടഞ്ഞ് എണീറ്റു. ആദ്യം ഇന്‍ര്‍നെറ്റ് പ്രോട്ടോക്കോള്‍ (ഐപി) വിലാസം മനസിലാക്കിയെങ്കിലും ഈ വഴിക്ക് നീങ്ങിയാല്‍ ആളെ പിടികൂടാന്‍ പറ്റില്ലെന്ന് പെട്ടെന്ന് തന്നെ പൊലീസിന് മനസിലായി. അന്വേഷണ സംഘം മറ്റു മാര്‍ഗങ്ങള്‍ തേടി വീണ്ടും രംഗത്ത് എത്തി.

ചാനല്‍ പുറത്തുവിട്ട ഇയാളുടെ സംസാരമടങ്ങിയ വീഡിയോ ദൃശ്യംപരിശോധിക്കുകയാണ് പിന്നെ ചെയ്തത്. അതിലൂടെ സംസാരിക്കൂന്ന വ്യക്തിയുടെ വയസും സംസാരശൈലിയും മനസിലാക്കി. ശബ്ദവിദഗ്ധര്‍ നടത്തിയ സൂക്ഷ്മ പരിശോധനയില്‍ ബംഗാളി ചുവയുള്ള സംസാരമാണിതെന്നും, ഇരുപതുകളിലുള്ള പ്രായമാണ് യുവാവിന് ഉള്ളതെന്നും വ്യക്തമായി. കൂടാതെ വീഡിയോയില്‍ മുഖംമറച്ചതിനാല്‍ മെഹ്ദി ധരിച്ച ടീഷര്‍ട്ട് നിര്‍ണായകമായി. 'ഷാമി വിറ്റ്‌നസ്' എന്ന് കറുപ്പിലും വെളുപ്പിലും എഴുതിയ ആ ടീഷര്‍ട്ടാണ് യുവാവ് ധരിച്ചിരുന്നത്.

ഫെയസ്ബുക്കില്‍ പ്രത്യേക സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് ഇതേതരത്തിലുള്ള ടീഷര്‍ട്ട് ധരിച്ചവരെ കണ്ടെത്തുകയായിരുന്നു അടുത്തഘട്ടം. എന്നാല്‍ ഇത്തരത്തില്‍ ഷര്‍ട്ട് ധരിച്ച നൂറ് കണക്കിന് ആളുകളെ ചോദ്യം ചെയ്യാനും പിടികൂടാനും സാധ്യമല്ലെന്ന് മനസിലാക്കിയ പൊലീസ് ഇവര്‍ ഫോണില്‍ നടത്തുന്ന സംസാരങ്ങള്‍ പിടിച്ചെടുത്തു. അങ്ങനെയാണ് ബംഗാളിച്ചുവയില്‍ സംസാരിക്കുന്ന മെഹ്ദിയിലേക്ക് അന്വേഷണം എത്തിയത്. കൂടുതല്‍ അന്വേഷണത്തില്‍ ബാംഗ്ലൂരിലെ എന്‍ജീനിയര്‍, പ്രായം ബംഗാളി സ്വദേശി എന്ന അനുമാനങ്ങള്‍ പൊലീസ് സ്ഥിരീകരിച്ചു. ഉടന്‍ തന്നെ വലിയൊരു പൊലീസ് സംഘം മെഹ്ദി താമസിക്കുന്ന ബാംഗ്ലൂരിലെ ഒറ്റമുറി വളഞ്ഞു. മുറിയിലേക്ക് ഇരച്ചു കയറിയ പൊലീസിന് മുന്നില്‍ മെഹ്ദി കീഴടങ്ങുകയും ചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :