പാക്കിസ്ഥാനില്‍ നാല് തീവ്രവാദികള്‍ വെടിയേറ്റ് മരിച്ചു

   പാക്കിസ്ഥാന്‍ , തീവ്രവാദികള്‍ വെടിയേറ്റ് മരിച്ചു , പൊലീസ് ,  മുസഫര്‍ഗര്‍ ജില്ല
ഇസ്ലാമാദ്| jibin| Last Modified ശനി, 13 ഡിസം‌ബര്‍ 2014 (16:50 IST)
പാക്കിസ്ഥാനില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികള്‍ വെടിയേറ്റ് മരിച്ചു. പഞ്ചാബ് പ്രവിശ്യയിലെ മുസഫര്‍ഗര്‍ ജില്ലയിലാണ് സംഭവം നടന്നത്.

മുസഫര്‍ഗര്‍ ജില്ലയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് കൈ കാണിച്ചിട്ടും ഒരു വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. നിര്‍ത്താതെ പോയ വാഹനത്തില്‍ നിന്നും പൊലീസിന് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് പൊലീസ് വാഹനത്തെ പിന്തുടര്‍ന്ന് വെടിവെക്കുകയായിരുന്നു.

വെടിവെപ്പില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെടുകയായിരുന്നു. മൂന്നു പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ കൊല്ലപ്പെട്ടവര്‍ തീവ്രവാദികള്‍ അല്ലെന്നും റിപ്പോര്‍ട്ട് ഉണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :