പിതാവ് നാലുവയസുകാരനെ കൊന്ന് വാഷിംഗ് മെഷീനില്‍ നിക്ഷേപിച്ചു

വാഷിംഗ് മെഷീന്‍ , നാലുവയസുകാരന്‍ , അമേരിക്ക , കൊലപാതകം , പൊലീസ്
ടെക്‌സസ്| jibin| Last Modified വെള്ളി, 12 ഡിസം‌ബര്‍ 2014 (14:45 IST)
പിതാവ് നാലുവയസുകാരനെ കൊന്ന് വാഷിംഗ് മെഷീനിന് ഉള്ളില്‍ നിക്ഷേപിച്ചു. സംഭവത്തില്‍ മയക്ക് മരുന്ന് അടിമയായ പിതാവിനെ പൊലീസ് അറസ്‌റ്റ് ചെയ്തു. അമേരിക്കയിലെ ടെക്‌സസ് നഗരത്തിലാണ് സംഭവത്തില്‍
ഇരുപത്തിയെട്ടുകാരനായ ജോസഫ് ബ്ലോക്കറയാണ് പിടിയിലായത്.

തന്റെ മകന്‍ അബോധാവസ്ഥയിലാണെന്ന് പിതാവ് അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് വീട്ടില്‍ എത്തിയത്. സ്ഥലത്തെത്തിയ പൊലീസ് കണ്ടത് വാഷിംഗ് മെഷീനിന് ഉള്ളില്‍ കുത്തി തിരുകിയ കുട്ടിയെയാണ്. ഉടന്‍ തന്നെ പൊലീസ് കുട്ടിയെ പുറത്തെടുത്തുവെങ്കിലും മരണം സംഭവിച്ചിരുന്നു. സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥര്‍ ജോസഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കുട്ടി വാഷിംഗ് മെഷീനിന് ഉള്ളില്‍ ഉള്ളില്‍ കയറി തനിയെ ഓണാക്കിയതാണ് മരണ കാരണമെന്നാണ് പിതാവ് പറഞ്ഞത്. എന്നാല്‍ കുട്ടിക്ക് തനിയെ വാഷിംഗ് മെഷീനിന് ഉള്ളില്‍ ഉള്ളില്‍ കയറി വെളിയിലുള്ള സ്വിച്ച് ഓണാക്കാന്‍ പറ്റില്ല എന്നാണ് പൊലീസിന്റെ ഭാഷ്യം. ഇതിനെ തുടര്‍ന്നാണ് കുട്ടിയുടെ പിതാവായ ജോസഫ് ബ്ലോക്കറയെ അറസ്റ്റ് ചെയ്‌തത്. സംഭവസമയം കുട്ടിയുടെ മാതാവ് സ്ഥലത്ത് ഉണ്ടായിരുന്നില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :