മെഹ്ദിയുടെ ട്വിറ്റര്‍ അക്കൌണ്ട് അരിച്ചു പെറുക്കുന്നു; ഫോളോവേഴ്സ് കുടുങ്ങും

 ഐഎസ് ഐഎസ് , ട്വിറ്റര്‍ അക്കൌണ്ട് , മെഹ്ദി മസ്റൂര്‍ ബിശ്വാസ് , ട്വിറ്റര്‍
ബെംഗളൂരു| jibin| Last Modified തിങ്കള്‍, 15 ഡിസം‌ബര്‍ 2014 (14:31 IST)
ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ് ഐഎസ്) ട്വിറ്റര്‍ അക്കൌണ്ട് കൈകാര്യം ചെയ്തിരുന്ന മെഹ്ദി മസ്റൂര്‍ ബിശ്വാസിന്റെ ട്വിറ്റര്‍ അക്കൌണ്ട് പരിശേധിക്കാന്‍ ശ്രമം തുടങ്ങി. ഇയാളുടെ ട്വിറ്റര്‍ അക്കൌണ്ടിലെ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി തങ്ങളോട് സഹകരിക്കണമെന്ന് ട്വിറ്റര്‍ ഇന്ത്യയോട് ബാംഗ്ലൂര്‍ പൊലീസ് ആവശ്യപ്പെട്ടു. കേന്ദ്ര, സംസ്ഥാന ഏജന്‍സികളാണ് അന്വേഷണം നടത്തുന്നത്.

ഷാമി വിറ്റ്നസ് എന്ന പേരിലാണ് മഹ്ദി മസ്റൂര്‍ ബിശ്വാസ് സ്ലാമിക് സ്റ്റേറ്റിന്റെ ട്വിറ്റര്‍ അക്കൌണ്ട് കൈകാര്യം ചെയ്തിരുന്നത്. ഇയാളുടെ ട്വിറ്റര്‍ അക്കൌണ്ടിന് 17,000 ഫോളോവേഴ്സ് ഉണ്ട്. ഇവരുടെ പേര് വിവരങ്ങളാവും അന്വേഷണ സംഘം കണ്ടെത്താന്‍ ശ്രമിക്കുന്നത്. അതോടൊപ്പം തന്നെ ഇയാളുടെ പ്രവര്‍ത്തനം എന്തായിരുന്നുവെന്നും പരിശേധന നടക്കുന്നുണ്ട്. ബിശ്വാസിന്റെ ട്വീറ്റുകളിലധികവും അറബിക് വരികള്‍ വിവര്‍ത്തനം ചെയ്തതാണ്.

ഇയാള്‍ക്ക് ഐഎസ് ഐഎസ് ഭീകരര്‍ നല്‍കിയ വിവരങ്ങള്‍ അറബിക് വരികളിലാക്കി വിവര്‍ത്തനം ചെയ്തതാണോയെന്നും പരിശേധിക്കും. എന്നാല്‍ അതേസമയം, ഇന്ത്യയില്‍ നിന്ന് ഐസിനു വേണ്ടി നടത്തിയ റിക്രൂട്ട്മെന്റിലും ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിലും ബിശ്വാസിനു പങ്കില്ലെന്ന് ഏജന്‍സികള്‍ കണ്ടെത്തി. ജിഹാദ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെങ്കിലും ഇയാള്‍ക്ക് ഐഎസ് ഭീകരരുമായി നേരിട്ട് ബന്ധമുണ്ടെന്ന വാദവും പൊലീസ് തള്ളിക്കളഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :