ഹാഫിസ് സയീദിന്റെ അക്കൌണ്ട് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തു

മുംബൈ| VISHNU.NL| Last Modified തിങ്കള്‍, 8 ഡിസം‌ബര്‍ 2014 (16:05 IST)
ഇന്ത്യയുടെ പിടികിട്ടാപ്പുള്ളിയും മുംബൈ ഭികരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ ട്വിറ്റെര്‍ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ എന്തിന്റെ പേരിലാണ് അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തത് എന്ന് ട്വിറ്റര്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

തന്റെ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാനും ഇന്ത്യാ വിരുദ്ധത ആളിക്കത്തിക്കാനും ഹാഫീസ് സയീദ് ട്വിറ്റര്‍ ഉപയോഗിച്ചിരുന്നു. ഇത്തരം സമീപനങ്ങളാകാം അക്കൌണ്ട് സസ്പെന്‍ഡ് ചെയ്യുന്നതിലേക്ക് നയിച്ചത് എന്ന് കരുതപ്പെടുന്നു.

ഇന്ത്യയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ പ്രധാനപ്പെട്ട ആളാണ് ഹഫീസ്. ദേശീയ സുരക്ഷാ ഏജന്‍സി പുറത്തു വിട്ട പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലും ഇയാളുണ്ട്. പാക്കിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിരോധിത സംഘടനയായ ജമാഅത്തുദ്ദഅവയുടെ നേതാവാണ് ഇയാള്‍. മറ്റൊരു നിരോധിത ഭീകര സംഘടനയായ ലഷ്കറെ തയിബയുമായും അടുത്ത ബന്ധമാണ് ഹഫീസിനുള്ളത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :