ഇറോം ശര്‍മ്മിളയുടെ മോചനത്തിന് വഴിതുറന്നു

ന്യുഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 11 ഡിസം‌ബര്‍ 2014 (09:05 IST)
ആത്മഹത്യാശ്രമം കുറ്റകരമായി കണക്കാക്കുന്ന ഇന്ത്യന്‍ പീനല്‍ കൊഡിലെ വകുപ്പ് റദ്ദാക്കുമെന്ന് കേന്ദ്ര സര്‍ക്കാരറിയിച്ചതോടെ ഇറോം ശര്‍മ്മിളയെ മോചിപ്പിച്ചേക്കും. 14 വര്‍ഷമായി മണിപ്പൂരിലെ പ്രത്യേക സൈനികാധികാരത്തിനെതിരേ നിരാഹാര സമരത്തിലൂടെ പോരാടുന്ന ശര്‍മ്മിളയെ തടവിലാക്കിയത് ആത്മഹത്യാശ്രമം ചുമത്തിയാണ്. ഇത് കുറ്റമല്ലാതായാല്‍ ശര്‍മ്മിളയെ മോചിപ്പിക്കേണ്ടി വരും.

അഫ്‌സ്പ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 2000 മുതല്‍ നിരാഹാര സമരം നടത്തുന്ന ശര്‍മ്മിളയ്‌ക്കെതിരേ ആത്മഹത്യാ ശ്രമത്തിന്‌ സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്‌.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഉയര്‍ന്ന ആത്മഹത്യാനിരക്ക്‌ ഉള്ള രാജ്യങ്ങളില്‍ ഒന്നാണ്‌ ഇന്ത്യ. 21.1 ശതമാനം ആത്മഹത്യാനിരക്കുള്ള ഇന്ത്യയില്‍ 2012 ല്‍ സ്വയം ജീവനൊടുക്കിയത്‌ 100,000 പേരാണ്‌. 2013 ല്‍ 134,799 പേര്‍ ആത്മഹത്യ ചെയ്‌തതായിട്ടാണ്‌ സര്‍ക്കാര്‍ പറയുന്ന കണക്ക്‌. 40 സെക്കന്റില്‍ ഒരാള്‍ വീതം ആത്മഹത്യ ചെയ്യുന്ന ലോകത്ത്‌ ഓരോ വര്‍ഷവും ജീവനൊടുക്കുന്നത്‌ 800,000 പേരാണ്‌.

ഇതിനിടേയാണ് കേന്ദ്രം ഇത് കുറ്റമല്ലാതാക്കുന്നത്. നിലവില്‍ ആത്മഹത്യാ ശ്രമം ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ആത്മഹത്യാശ്രമം കുറ്റകരമായി കാണുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 309-)ം
വകുപ്പ്‌ നീക്കം ചെയ്യുന്നതിനെ 18 സംസ്‌ഥാനങ്ങളും നാല്‌ കേന്ദ്രഭരണ പ്രദേശങ്ങളും അനുകൂലിക്കുന്നതായി ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു. ബീഹാര്‍, മദ്ധ്യപ്രദേശ്‌, സിക്കിം എന്നീ സംസ്‌ഥാനങ്ങള്‍ മാത്രമാണ്‌ ഈ വകുപ്പ് നീക്കം ചെയ്യുന്നതിനെ എതിര്‍ത്തത്‌.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :