ഇറോം ശര്‍മ്മിള നിരാഹാര സമരം വീണ്ടും തുടങ്ങി

ഇംഫാല്‍| VISHNU.NL| Last Modified വ്യാഴം, 21 ഓഗസ്റ്റ് 2014 (15:42 IST)
പതിനാല് വര്‍ഷം നീണ്ട വീട്ടുതടങ്കലില്‍ നിന്ന് കഴിഞ്ഞ ദിവസം മോചിതയായ ഇറോം ശര്‍മ്മിള വീണ്ടും നിരാഹാര സമരം പുനരാരംഭിച്ചു. വടക്കുകിഴക്കന്‍ മേഖലയില്‍ സായുധസേനയ്ക്ക് നല്‍കിയിരിക്കുന്ന പ്രത്യേകാധികാര നിയമം പിന്‍‌വലിക്കണമെന്നാവശ്യപ്പെട്ടാണ് ഇറോം ശര്‍മ്മിള നിരാഹാര സമരം ആരംഭിച്ചത്.

ഇതിന്റെ പേരില്‍ വര്‍ഷങ്ങളായി ഇവര്‍ നിരാഹാര സമരത്തിലായിരുന്നു. സമരത്തിനിടെ ആത്മഹത്യശ്രമക്കുറ്റം ചുമത്തിയാണ് ശര്‍മ്മിളയെ പൊലീസ് പിടികൂടി മൂക്കില്‍ കൂടി ട്യൂബിട്ട് ഭക്ഷണം നല്‍കിക്കൊണ്ടിരുന്നത്.
ഇപ്പോള്‍ നടത്തുന്ന സമരത്തില്‍ ഈ ട്യൂബും ശര്‍മ്മിള ഉപേക്ഷിച്ചിട്ടുണ്ട്.

ഭക്ഷണവും മരുന്നും തുടര്‍ന്നും ഉപേക്ഷിക്കുമെന്ന് ഇറോം ശര്‍മ്മിള അറിയിച്ചിരിക്കുന്നതിനാല്‍ ആരോഗ്യനിലയെക്കുറിച്ച് ആശങ്കകളുണ്ട്. വര്‍ഷങ്ങളായി തടങ്കലിലാക്കി പാര്‍പ്പിച്ചിരുന്ന ആശുപത്രിയ്ക്ക് അരക്കിലോമീറ്റര്‍ മാത്രം അകലെയാണ് ഇറോം ശര്‍മ്മിളയുടെ സമരപ്പന്തല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :