ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹ വിക്ഷേപണം വിജയിച്ചില്ല; ഐ​ആ​ർ​എ​ൻ​എ​സ്എ​സ്-1 എ​ച്ച് വി​ക്ഷേ​പ​ണം പ​രാജയം - വീഴ്ച നാലാം ഘട്ടത്തിൽ

ഐ​ആ​ർ​എ​ൻ​എ​സ്എ​സ്-1 എ​ച്ച് വി​ക്ഷേ​പ​ണം പ​രാജയം - വീഴ്ച നാലാം ഘട്ടത്തിൽ

 ISRO , Kiran Kumar , IRNSS-1H , heat shield failed , satellite launch , ഐ​ആ​ർ​എ​ൻ​എ​സ്എ​സ്-1 , ശ്രീഹരിക്കോട്ട , ഐ​എ​സ്ആ​ർ​ഒ , എഎ​സ് കി​ര​ണ്‍​കു​മാ​ർ , പി​എ​സ്എ​ൽ​വി
ശ്രീഹരിക്കോട്ട| jibin| Last Modified വ്യാഴം, 31 ഓഗസ്റ്റ് 2017 (21:21 IST)
ഇ​ന്ത്യ​യു​ടെ ദി​ശാ​സൂ​ച​ക ഉ​പ​ഗ്ര​ഹ ശ്രേ​ണി​യി​ലു​ള്ള എ​ച്ച് ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ വി​ക്ഷേ​പ​ണം പ​രാ​ജ​യ​പ്പെ​ട്ടു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്റ്‌റില്‍ നിന്ന് വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ 'ഹീറ്റ് ഷീല്‍ഡ്' അടര്‍ന്ന് മാറാത്തതാണ് ദൗത്യം പരാജയപ്പെടാന്‍ കാരണമെന്ന് ത​ല​വ​ൻ എഎ​സ് കി​ര​ണ്‍​കു​മാ​ർ അ​റി​യി​ച്ചു.

മൂന്നു മിനിറ്റും 23 സെക്കൻഡുമാണ് അകത്തെ ഹീറ്റ് ഷീൽഡ് തുറക്കാനായി ക്രമീകരിച്ചിരുന്നത്. വിക്ഷേപണത്തിന്റെ ഘട്ടങ്ങളെല്ലാം ഫലപ്രദമായിരുന്നെങ്കിലും നാലാം ഘട്ടത്തിലെ ദൗത്യം വിജയിച്ചില്ലെന്നു കിരൺ കുമാർ പറഞ്ഞു.

പി​എ​സ്എ​ൽ​വി- സി 39 ​റോ​ക്ക​റ്റു​പ​യോ​ഗി​ച്ച് വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 6.59നാ​ണ് ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ച്ച​ത്.

പിഎസ്എല്‍വി സി-39 ആണ് 1425 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഉപഗ്രഹം വഹിച്ചിരുന്നത്. ഗതി നിര്‍ണയത്തിന് വേണ്ടിയുള്ള ഏഴ് 'നാവിക്' ഉപഗ്രഹങ്ങളില്‍ ഒന്ന് പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് പകരം അയച്ച ഉപഗ്രഹമാണിത്.

പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ​ക്കാ​രാ​യ ആ​ൽ​ഫ ഡി​സൈ​ൻ ടെ​ക്നോ​ള​ജീ​സാ​ണ് ഐ​ആ​ർ​എ​ൻ​എ​സ്എ​സ്-1 എ​ച്ച് ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഇ​ന്ത്യ​യി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ നി​ർ​മി​ക്ക​പ്പെ​ടു​ന്ന ആ​ദ്യ ഉ​പ​ഗ്ര​ഹ​മാ​ണി​ത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :