ആറാം കണ്ണുമായി പിഎസ്എല്‍വി 38 കുതിച്ചുയര്‍ന്നു; വിക്ഷേപിച്ചത് കാര്‍ട്ടോസാറ്റ്-2 അടക്കം 31 ഉപഗ്രങ്ങള്‍

31 ഉപഗ്രഹങ്ങളുമായി ഐഎസ്ആർഒയുടെ പിഎസ്എൽവി സി38 വിക്ഷേപിച്ചു

pslv c38, cartosat satellite, isro, പി.എസ്.എല്‍.വി. സി- 38, കാര്‍ട്ടോസാറ്റ്-2, ഉപഗ്രഹം
ശ്രീഹരിക്കോട്ട| സജിത്ത്| Last Modified വെള്ളി, 23 ജൂണ്‍ 2017 (10:07 IST)
ഇന്ത്യയുടെ കാര്‍ട്ടോസാറ്റ്-2 അടക്കം 31 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി. സി- 38 കുതിച്ചുയര്‍ന്നു. ശ്രീ​​ഹ​​രി​​ക്കോ​​ട്ട​​യി​​ലെ സ​​തീ​​ഷ് ധ​​വാ​​ൻ സ്പേ​​സ് കേ​​ന്ദ്ര​​ത്തി​​ൽ​​ നി​​ന്ന് രാ​​വി​​ലെ 9.20നാ​​യിരുന്നു വി​​ക്ഷേ​​പ​​ണം. പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് വിവരങ്ങള്‍ നല്‍കിയ കാര്‍ട്ടോസാറ്റ് ഉപഗ്രഹശ്രേണിയിലെ ആറാമത്തെ ഉപഗ്രഹമാണ് ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നത്.

ക​​ർ​​ട്ടോ​​സാ​​റ്റ്-ര​​ണ്ട് സീ​​രീ​​സ് ഉ​​പ​​ഗ്ര​​ഹ​​ത്തി​​ന് 712 കി​​ലോ ഭാ​​ര​​മാണുള്ളത്.
മറ്റ് 30 ഉഗ്രഹങ്ങള്‍ക്കുമായി 243 കിലോയുമാണ് ഭാരം. ഓ​​സ്ട്രി​​യ, ബെ​​ൽ​​ജി​​യം, ഫി​​ൻ​​ലാ​​ൻ​​ഡ്, ഫ്രാ​​ൻ​​സ്, ചി​​ലി, ചെ​​ക്ക് റി​​പ്പ​​ബ്ലി​​ക്,
ജ​​ർ​​മ​​നി, ഇ​​റ്റ​​ലി, ജ​​പ്പാ​​ൻ, ലാ​​ത്​​​വി​​യ, ലി​​ത്വാ​​നി​​യ, സ്​​​ലോ​​വാ​​ക്യ, യു.​​കെ, യു.​​എ​​സ് എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളു​​ടെ 29 നാ​​നോ ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളും ക​​ന്യാ​​കു​​മാ​​രി ജി​​ല്ല​​യി​​ലെ ത​​ക്ക​​ല നൂ​​റു​​ൽ ഇ​​സ്​​​ലാം യൂ​​നി​​വേ​​ഴ്സി​​റ്റി നി​​ർ​​മി​​ച്ച 15 കി​​ലോ ഭാ​​ര​​മു​​ള്ള നി​​യു​​സാ​​റ്റു​​മാ​​ണ് വിക്ഷേപിച്ച മറ്റ് ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ൾ.

23.18 മിനിറ്റുകൊണ്ടാണ് ഈ ദൗത്യം പൂര്‍ത്തിയാകുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്നുള്ള അറുപതാം ദൗത്യമാണിത്. വിദേശ ഉപഗ്രഹങ്ങള്‍ ഉള്ളതിനാല്‍ ഇന്ത്യയുടെ വാണിജ്യ വിക്ഷേപണം കൂടിയാണ് പി.എസ്.എല്‍.വി 38ന്റേതെന്ന പ്രത്യേകതയും ഈ വിക്ഷേപണത്തിനുണ്ട്. മലയാളികളാണു പിഎസ്എൽവിയുടെ ഈ ദൗത്യത്തിനു ചുക്കാൻ പിടിക്കുന്നത്. കെ.ജയകുമാറാണു പ്രൊജക്ട് ഡയറക്ടർ. അദ്ദേഹത്തിന്റെ 11–ാമത്തെ പിഎസ്എൽവി ദൗത്യമാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :