ഇ​ന്ത്യ വികസിപ്പിച്ച ഏ​റ്റ​വും വ​ലി​യ റോ​ക്കറ്റ് ​ഭ്രമണപഥത്തിൽ; വിക്ഷേപണം വിജയമെന്ന് ഐഎസ്ആർഒ - നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നതായി പ്രധാനമന്ത്രി

ഇ​ന്ത്യ വികസിപ്പിച്ച ഏ​റ്റ​വും വ​ലി​യ റോ​ക്കറ്റ് ​ഭ്രമണപഥത്തിൽ

GSLV-MK success , ISRO , India , Rocket , Modi , ജിഎ​സ്എ​ൽ​വി എംകെ ​-​ത്രീ , ജിഎ​സ്എ​ൽവി മാ​ർ​ക്ക്​ മൂ​ന്ന്​ , ഐഎസ്ആർഒ
ശ്രീഹരിക്കോട്ട| jibin| Last Updated: തിങ്കള്‍, 5 ജൂണ്‍ 2017 (20:44 IST)
ഇ​ന്ത്യ വി​ക​സി​പ്പി​ച്ച ഏ​റ്റ​വും വ​ലി​യ റോ​ക്ക​റ്റാ​യ ജിഎ​സ്എ​ൽവി മാ​ർ​ക്ക്​ മൂ​ന്ന്​ (ജിഎ​സ്എ​ൽ​വി എംകെ ​-​ത്രീ) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും വൈകിട്ട് 05.28ന് വിക്ഷേപിച്ചു. വിക്ഷേപണം വിജയമാണെന്ന് അറിയിച്ചു.

ഐഎസ്ആർഒയുടെ നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഐഎ​സ്ആ​ർ​ഒ ഇ​തു​വ​രെ വി​ക​സി​പ്പി​ച്ച​തി​ൽ ഏ​റ്റ​വും വ​ലി​യ ദ്ര​വ എ​ൻ​ജി​നും താ​പ​ക​വ​ച​വു​മാ​ണ്​ മ​റ്റൊ​രു സ​വി​ശേ​ഷ​ത.

2000 കിലോ മുതല്‍ 20,000 കിലോ വരെ വഹിക്കാവുന്ന മീഡിയം ലിഫ്റ്റ് ലോഞ്ച് വെഹിക്കിള്‍ എന്ന ശ്രേണിയിലുള്‍പ്പെട്ടതാണ് മാര്‍ക് 3.

ഇ​ന്ത്യ​യി​ൽ വി​ക​സി​പ്പി​ച്ച ക്രയോ​ജ​നി​ക്​ സാങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച്​ നി​ർ​മി​ച്ച എ​ൻ​ജി​നാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 28 ട​ണ്ണു​ള്ള ദ്ര​വീ​കൃ​ത ഓ​ക്​​സി​ജ​നും (മൈ​ന​സ്​ 195 ഡി​ഗ്രി സെ​ൽ​ഷ്യ​സ്) ദ്ര​വീ​കൃ​ത ഹൈഡ്ര​ജ​നും (മൈ​ന​സ്​ 253 ഡി​ഗ്രി സെ​ൽ​ഷ്യ​സ്) ആ​ണ്​ ഇ​ന്ധ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ക.

ജിഎ​സ്എ​ൽവി മാ​ർ​ക്ക്​ മൂ​ന്നി​ന്​ 640 ട​ൺ ഭാ​ര​വും 43.4 മീ​റ്റ​ർ ഉ​യ​ര​വു​മു​ണ്ട്. നാ​ലു ട​ൺ​വ​രെ​യു​ള്ള ഉ​പ​ഗ്ര​ഹ​ങ്ങ​ളെ മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ​ത​ന്നെ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​നാ​വും. ​​


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :