തീവണ്ടിയുടെ ചക്രങ്ങൾക്കിടയിൽ നിന്നൊരു അദ്ഭുതകരമായ രക്ഷപ്പെടൽ - വീഡിയോ

വ്യാഴം, 23 നവം‌ബര്‍ 2017 (11:19 IST)

Accident , Train , Rail , അപകടം , തീവണ്ടി , ഉത്തര്‍പ്രദേശ്

ജീവിതം അവസാനിപ്പിക്കാനായി പലരും ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയുടെ മുന്നിലേയ്ക്ക് എടുത്തു ചാടാറുണ്ട്. തീവണ്ടിയുടെ അടിയിൽ പെട്ടുകഴിഞ്ഞാല്‍ മരണം ഉറപ്പാണ്. ഇനി അഥവാ മരിച്ചില്ലെങ്കില്‍ തന്നെ ഗുരുതരമായ അംഗഭംഗങ്ങള്‍ സംഭവിക്കുകയും ചെയ്യും. എന്നാൽ യു പിയില്‍ ഒരു തീവണ്ടിയുടെ അടിയിൽ നിന്ന് ഒരു യുവാവ് അദ്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.
 
ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലുള്ള ഒരു റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. മദ്യപിച്ച് യാത്രക്കെത്തിയ യുവാവ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്കെത്തിയ തീവണ്ടിയിൽ കയറുന്നതിനു വേണ്ടി ഓവർ ബ്രിഡ്ജ് ഉപയോഗിക്കാതെ ചരക്ക് തീവണ്ടിയുടെ അടിയിലൂടെ കയറി അപ്പുറത്തേക്ക് കടകാന്‍ ശ്രമിക്കവെയാണ് അപകടം നടന്നത്. 
 
യുവാവ് ചരക്ക് തീവണ്ടിയുടെ അടിയിൽ കടന്ന സമയത്താണ് തീവണ്ടിക്ക് സിഗ്നൽ കിട്ടിയത്. തുടര്‍ന്ന് തീവണ്ടി മുന്നോട്ടെടുക്കുകയും ചെയ്തു. ഇതു മനസ്സിലാക്കിയ യുവാവ് പാളത്തിനിടയില്‍ കിടക്കുകയും പരിക്കുകളേൽക്കാതെ രക്ഷപ്പെടുകയുമായിരുന്നു. ആ സമയത്ത് റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന മറ്റു യാത്രക്കാരാണ് ഈ സംഭവം മൊബൈലിൽ പകർത്തിയത്.
 
വീഡിയോ കാണാം: ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
അപകടം തീവണ്ടി ഉത്തര്‍പ്രദേശ് Accident Train Rail

വാര്‍ത്ത

news

ഒടുവില്‍ അതും പൊളിഞ്ഞു...; ടോം മൂഡിക്കെതിരെ നടന്ന സൈബര്‍ ആക്രമണം സി‌പി‌എമ്മിനെ തകര്‍ക്കാനുള്ള ബിജെപി അജണ്ടയെന്ന് സോഷ്യല്‍ മീഡിയ !

സാമൂഹിക മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു മൂഡിസ് റേറ്റിംഗ് വിവാദം. അമേരിക്ക ...

news

അമിത്ഷായ്‌ക്കെതിരെ വാര്‍ത്ത കൊടുത്ത മാധ്യമപ്രവര്‍ത്തകനെ ബിജെപി അന്വേഷിക്കുന്നതായി വെളിപ്പെടുത്തല്‍

സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ജഡ്ജിയ്ക്ക് 100 കോടി വാഗ്ദാനം ...

news

വിചാരണ ഒരു വർഷത്തിനുള്ളിൽ തീർക്കണം, പ്രത്യേക കോടതി സ്ഥാപിക്കണം; അന്വേഷണ സംഘം മുഖ്യമന്ത്രിയെ കാണും

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാൻ കഴിയില്ലെന്ന നിലപാടിൽ ...