ചീറിപ്പാഞ്ഞുവരുന്ന കാറിനു മുകളിലൂടെ സാഹസിക പ്രകടനം നടത്തി; യുവാവിനു സംഭവിച്ചത് - വീഡിയോ കാണാം

കുതിച്ചുവരുന്ന കാറിനു മുകളിലൂടെ സാഹസിക പ്രകടനം നടത്തിയ യുവാവിന് സംഭവിച്ചത്

Backflip Stunt On Car , Accident  , അപകടം, കാര്‍ അപകടം , പരുക്ക്
സജിത്ത്| Last Modified ചൊവ്വ, 21 നവം‌ബര്‍ 2017 (15:20 IST)
സാഹസിക കൃത്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടമില്ലാത്ത യുവാക്കള്‍ ഉണ്ടായിരിക്കില്ല. മരണം പോലും സംഭവിക്കാന്‍ സാധ്യതയുള്ള സാഹസികപ്രവൃത്തികള്‍ ചെയ്ത് കൈയടി വാങ്ങിക്കൂട്ടുന്നതും ചില ആളുകള്‍ക്ക് ഹരമാണ്. എന്നാല്‍ അത്തരം സാഹസങ്ങളില്‍ പതിയിരിക്കുന്ന അപകടത്തിന്റെ ആഴം എന്താണെന്ന കാര്യം നമ്മള്‍ മനസിലാക്കുന്നില്ല എന്നതാണ് വസ്തുത.

അത്തരത്തിലൊരു വലിയ അപകടത്തിന്റെ വ്യാപ്തി മനസിലാക്കി തരുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. റോഡിലൂടെ കുതിച്ചുവരുന്ന കാറിനു മുകളിലൂടെ ബാക്ക് ഫ്ലിപ്പ് ചെയ്ത് ചാടിക്കടക്കാന്‍ ശ്രമിക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ആ ചാട്ടം പിഴക്കുകയും യുവാവിനെ കാര്‍ ഇടിച്ചിടുകയുമാണുണ്ടായത്.

വീഡിയോ കാണാം:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :