ഹോക്കി ഇതിഹാസം മുഹമ്മദ് ഷാഹിദ് അന്തരിച്ചു

രാജ്യം പത്മശ്രീ നല്‍കി ആദരിച്ച മുന്‍ ഇന്ത്യന്‍ ഹോക്കി നായകന്‍ മുഹമ്മദ് ഷാഹിദ് അന്തരിച്ചു.

newdelhi, hockey, Mohammed Shahid ന്യൂഡല്‍ഹി, ഹോക്കി, മുഹമ്മദ് ഷാഹിദ്
ന്യൂഡല്‍ഹി| സജിത്ത്| Last Modified ബുധന്‍, 20 ജൂലൈ 2016 (12:31 IST)
രാജ്യം പത്മശ്രീ നല്‍കി ആദരിച്ച മുന്‍ ഇന്ത്യന്‍ ഹോക്കി നായകന്‍ മുഹമ്മദ് ഷാഹിദ് അന്തരിച്ചു. കരളിനും കിഡ്നിക്കും അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ബുധനാഴ്ച രാവിലെയാണ് മരിച്ചത്. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ഇന്ത്യ അവസാനമായി ഹോക്കിയില്‍ സ്വര്‍ണംനേടിയ 1980ലെ മോസ്കോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി മാറിയ ഷാഹിദ് 1982ലെ ഡല്‍ഹി ഏഷ്യാഡില്‍ വെള്ളി നേടിയ ടീമിലും 1986ല്‍ സോളില്‍ വെങ്കലം നേടിയ ടീമിലും അംഗമായിരുന്നു.

ഷാഹിദിന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ധന്‍രാജ്പിള്ള രംഗത്തു വന്നതോടെയാണ് രോഗത്തിന്റെ ഗൗരവം പുറംലോകമറിഞ്ഞത്. പിള്ളയുടെ അഭ്യര്‍ഥന പുറത്തുവന്നതിനെ തുടര്‍ന്ന് ഷാഹിദിന്റെ ചികിത്സാ ചെലവുകള്‍ ഏറ്റെടുക്കാന്‍ റെയില്‍വേ സന്നദ്ധമായി രംഗത്ത് വന്നിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :