തുര്‍ക്കിയില്‍ നിന്ന് ഇന്ത്യന്‍ കായികസംഘം മടങ്ങിയെത്തി

തുര്‍ക്കിയില്‍ നിന്ന് ഇന്ത്യന്‍ കായികസംഘം മടങ്ങിയെത്തി

ന്യൂഡല്‍ഹി| JOYS JOY| Last Modified ചൊവ്വ, 19 ജൂലൈ 2016 (07:58 IST)
തുര്‍ക്കിയില്‍ അകപ്പെട്ട ഇന്ത്യക്കാര്‍ സുരക്ഷിതമായി മടങ്ങിയെത്തി. പട്ടാള അട്ടിമറി ശ്രമത്തിനിടെ തുര്‍ക്കിയില്‍ കുടുങ്ങിപ്പോയവരാണ് തിരിച്ചെത്തിയത്. തുര്‍ക്കിയില്‍ ലോക സ്കൂള്‍ കായികമേളയില്‍ പങ്കെടുക്കാന്‍ പോയവരുടെ ആദ്യസംഘമാണ് തിരിച്ചെത്തിയത്.

തിരിച്ചെത്തിയ ആദ്യസംഘത്തില്‍ 13 മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 44 അംഗങ്ങളാണ് ഉള്ളത്. 148 വിദ്യാര്‍ത്ഥികളും 38 ഉദ്യോഗസ്ഥരുമാണ്
കായികമേളയില്‍ പങ്കെടുക്കാന്‍ തുര്‍ക്കിയില്‍ പോയിട്ടുള്ളത്. അതേസമയം, കായികമേളയ്ക്ക് വേദിയായ ട്രാബ്‌സണില്‍ സംഘര്‍ഷം കാര്യമായി ബാധിച്ചിരുന്നില്ല.

തുര്‍ക്കിയുടെ വടക്കുകിഴക്കന്‍ ഗ്രാമപ്രദേശമായ ട്രാബ്‌സണിലാണ് കായികമേള നടന്നുവന്നത്. കായികമേള അവസാനിക്കുന്ന സമയം വരെ ട്രാബ്‌സണിന് പുറത്തേക്ക് പോകരുതെന്ന് ഇന്ത്യന്‍ സംഘത്തിന് അധികൃതര്‍ നിര്‍ദ്ദേശം നല്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :