മാറുന്ന ഇന്ത്യന്‍ സംസ്‌കാരം; ആദ്യ ലൈംഗികാനുഭവം പങ്കുവെച്ച് യുവതികള്‍...വീഡിയോ വൈറല്‍

ആദ്യ ലൈംഗികാനുഭവം പങ്കുവെച്ച് യുവതികള്‍...വീഡിയോ വൈറല്‍

priyanka| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2016 (11:23 IST)
കാലം മാറുമ്പോള്‍ കോലം മാറണം എന്ന് പറയാറുണ്ടെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ പലരും ജീവിക്കുന്നത് 16ാം നൂറ്റാണ്ടില്‍ തന്നെ. കാമസൂത്രയുടെ നാടാണെങ്കിലും ലൈംഗികതയുടെ കാര്യം പരസ്യമായി സംസാരിക്കാന്‍ ആര്‍ഷ ഭാരത സംസ്‌കാരം അനുവദിക്കാറില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ന്യുജനറേഷന്‍ എത്രത്തോളം മാറിയിരിക്കുന്നു എന്ന് ഈ വീഡിയോ കണ്ടാല്‍ വ്യക്തമാകും.

ഉന്നത വിദ്യാഭ്യാസം നേടിയ ഇന്ത്യന്‍ സമൂഹം വിവാഹ പൂര്‍വ്വ ലൈംഗികത വലിയ തെറ്റായി കണക്കാക്കുന്നില്ലെന്ന് മാത്രമല്ല അത് തുറന്ന് പറയാനും മടി കാണിക്കുന്നില്ല. ഇന്ത്യയില്‍ മാറ്റങ്ങള്‍ക്ക് വേണ്ടി നിലപാടെടുക്കുകയും പരിപാടികള്‍ ചെയ്യുകയും ചെയ്യുന്ന യു ട്യൂബ് ചാനല്‍ സോ എഫിന്‍ ക്രോ മുംബൈ തെരുവില്‍ നടത്തിയ അഭിമുഖത്തിലാണ് ആദ്യ ലൈംഗികാനുഭവത്തെ കുറിച്ച് യുവതികള്‍ തുറന്ന് പറഞ്ഞത്.

ആദ്യ ലൈംഗികാനുഭവം വേദനാജനകമാണെന്ന മിത്തിനെ കുറിച്ചു ലൈംഗികതയിലെ മുന്‍ഗണനയെ കുറിച്ചും, പുറത്ത് പോകുന്നതിനെ കുറിച്ചും യുവതികള്‍ സത്യസന്ധമായി പ്രതികരിച്ചു. ഇന്ത്യയില് വ്യാപിച്ചു വരുന്ന പോപ്പ് സംസ്‌കാരം ലൈംഗിക ജീവിതത്തെ സ്വാധീനിക്കുന്നുണ്ടോ എന്ന കാര്യത്തിലും യുവത്വം പ്രതികരിക്കുന്നു. ഇതുവരെ ആദ്യ ലൈംഗികാനുഭവം ഇല്ലാത്ത പെണ്‍കുട്ടികള്‍ക്ക് ഉപദേശം നല്‍കിയാണ് യുവതികള്‍ അഭിപ്രായ പ്രകടനം അവസാനിപ്പിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :