ഇന്ത്യയ്ക്ക് നേരെ ഒളിയുദ്ധം; മോഡിയുടെ പ്രസ്താവന തള്ളി പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്| Last Modified ബുധന്‍, 13 ഓഗസ്റ്റ് 2014 (13:39 IST)
പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് നേരെ തീവ്രവാദികളെ ഉപയോഗിച്ച് യുദ്ധം നടത്തുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി യുടെ പ്രസ്താവനയ്ക്കെതിരെ
പ്രസ്താവനയുമായി പാക്കിസ്ഥാന്‍.പാക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് മോഡിയുടെ പ്രസ്താവനയോട് പാക്കിസ്ഥാന്‍ പ്രതികരിച്ചത്.

പരസ്പരം അരോപണങ്ങളും പ്രത്യാരോപണങ്ങളും നടത്തുന്നതിന് പകരം പ്രശ്നങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ച ചെയ്ത് രമ്യതയോടെ പരിഹരിക്കണമെന്നും
പാക്കിസ്ഥാന്‍ ഇന്ത്യയുമായി നല്ല
ബന്ധം പുലര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ ഇന്ത്യയെ നേരിടാന്‍ പേടിക്കുന്ന പാകിസ്ഥാന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന്
സിയാച്ചിന്‍ മഞ്ഞുമലകളിലെ സന്ദര്‍ശന വേളയില്‍ കര-വ്യോമ സേനാംഗങ്ങളെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :