ഐഐടി ബോംബെ ബിരുദദാനച്ചടങ്ങിന് പ്രധാനമന്ത്രി വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ശനി, 11 ഓഗസ്റ്റ് 2018 (11:10 IST)

ഐഐടി ബോംബെയുടെ ബിരുദദാന ചടങ്ങിന് മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വരേണ്ടന്ന് വിദ്യാർത്ഥികൾ. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒന്നും ചെയാത്ത മോദിയെ ബിരുദദാന ചടങ്ങിന് വേണ്ടെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. പ്രധാനമന്ത്രിയെ ക്ഷണിക്കാനുള്ള സര്‍വകലാശാലയുടെ തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
 
വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി ചെയ്ത കാര്യങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഈ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതായി എന്തു ചെയ്തിട്ടുണ്ടെന്നും അവർ ചോദിക്കുന്നു.
 
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് അനുവദിക്കുന്നതിൽ എതിർപ്പാണ് പ്രകടിപ്പിക്കുന്നത്. ധനികര്‍ക്കും സവര്‍ണര്‍ക്കും മാത്രം മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്ന ചിന്താ ശൈലിയാണ് ഈ സര്‍ക്കാര്‍ പിന്തുടരുന്നത്. അത്തരം മനോഭാവമുള്ള വ്യക്തിയെ ഇത്തരം ഒരു ചടങ്ങിന് മുഖ്യാതിഥിയായി ക്ഷണിക്കാനുള്ള സര്‍വകലാശാലയുടെ തീരുമാനത്തെ എതിര്‍ക്കണമെന്നും കുറപ്പില്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഡ്രൈവിങ് ലൈസന്‍സും രേഖകളും ഇനി മൊബൈലില്‍

ഡ്രൈവിംഗ് ലൈസൻസും വാഹനരജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഇനി ഡിജിറ്റൽ രൂപത്തിൽ. ഇത്തരത്തിലുള്ള ...

news

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.92 അടിയായി കുറഞ്ഞു; ഷട്ടറുകൾ താഴ്ത്തില്ല, ആശങ്ക വിട്ടൊഴിയാതെ പെരിയാർ തീരത്തെ ജനങ്ങൾ

ശക്തമായ മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ വ്യത്യാസം. ...

news

വിൽപ്പനയ്ക്ക് കൊണ്ടുവന്ന മുഴുവൻ കമ്പിളിപ്പുതപ്പുകളും ദുരിതബാധിതർക്ക് സൗജന്യമായി നൽകിയ ഇതര സംസ്ഥാന കച്ചവടക്കാരന്‍

മഴക്കെടുതിയില്‍ കേരളം വിറങ്ങലിക്കുകയാണ്. ഓരോ ദുരിതാശ്വാസ ക്യാമ്പുകളിലും നൂറുകണക്കിന് ...

news

‘പേടിക്കണ്ട, മനസ്സ് മടുക്കുകയും ചെയ്യരുത്, എല്ലാവരും കൂടെയുണ്ട്’- ദുരിത ബാധിതർക്ക് മമ്മൂട്ടിയുടെ കരുതൽ

കനത്ത മഴയെ തുടർന്നുണ്ടായ പ്രളയ ബാധിത പ്രദേശത്ത് സന്ദർശനം നടത്തി നടൻ മമ്മൂട്ടി. എറണാകുളം ...

Widgets Magazine