മോദി, രാഹുല്‍, രജനി ?; എതിരാളികളെ എങ്ങനെ നേരിടുമെന്ന് വ്യക്തമാക്കി കമല്‍ഹാസന്‍ രംഗത്ത്

ന്യൂഡൽഹി, വെള്ളി, 10 ഓഗസ്റ്റ് 2018 (15:01 IST)

 kamal haasan , pm narendra modi , BJP , നരേന്ദ്ര മോദി , രജനികാന്ത് , കമല്‍ഹാസന്‍ , കോണ്‍ഗ്രസ് , രാഹുൽ ഗാന്ധി

ബിജെപി സര്‍ക്കാരിനെതിരെ രാജ്യമാകെ പ്രതിഷേധസ്വരം ഉയരുന്ന പശ്ചാത്തലത്തില്‍ നരേന്ദ്ര മോദിക്കെതിരെ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കി നടനും മക്കൾ നീതി മയ്യം നേതാവുമായ കമല്‍‌ഹാസന്‍ രംഗത്ത്.

താൻ മോദി അനുകൂലിയോ, മോദി വിരോധിയോ അല്ലെന്നാണ് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ കമലഹാസന്‍ പറഞ്ഞത്.

മോദിയോട് എതിര്‍പ്പുള്ള വ്യക്തിയല്ല താന്‍. രാജ്യത്തെ സ്‌നേഹിക്കുകയും വികനസനത്തെ സ്വാഗം ചെയ്യുകയും ചെയ്യുന്നയാളാണ് ഞാന്‍. വ്യക്തിയോടല്ല, അവരുടെ പ്രത്യയശാസ്‌ത്രത്തോടാണ് എതിര്‍പ്പും സ്‌നേഹവും തോന്നേണ്ടത്. അങ്ങനെയുള്ള ഒരാളാണ് ഞാന്‍. മറുപക്ഷത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയോ സുഹൃത്തായ രജനികാന്തോ, ആരുതന്നെയാണെങ്കിലും എന്റെ നിലപാട് ഒന്നു തന്നെയാകുമെന്നും കമല്‍ വ്യക്തമാക്കി.

വ്യക്തികളെ അമിതമായി ആരാധിക്കേണ്ടതില്ലെന്ന് ജനം തിരിച്ചറിയണം. എതിര്‍ പക്ഷത്ത് നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ ഇല്ലായ്‌മ ചെയ്യാന്‍ ശ്രമിക്കരുത്. ഇപ്പോഴും നിലനില്‍ക്കുന്ന ഈ ചിന്താഗതി മാറണം. ദാരിദ്ര്യമുക്ത രാജ്യം എന്നതിനായിരിക്കണം ആദ്യ പരിഗണന. ദാരിദ്ര്യമായിരിക്കണം നമ്മുടെ ശത്രുവെന്നും കമൽഹാസൻ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മഴക്കെടുതി: കേരളത്തിന് എല്ലാ സഹായവും നൽകുമെന്ന് രാജ്നാഥ് സിങ്

കനത്ത മഴയെ തുടർന്ന് വലിയ നാശനഷ്ടങ്ങൾ നേരിടുന്ന കേരളത്തിന് എല്ലാ സഹായങ്ങളും നൽകുമെന്ന് ...

news

കൂട്ടക്കൊലയ്‌ക്ക് പിന്നാലെ കന്യകാത്വ പരിശോധനയും, കന്യകാ പൂജ നടന്നോയെന്ന് സംശയം; മൃതദേഹങ്ങള്‍ അപമാനിക്കപ്പെട്ടത് ഈ സമയത്ത്!

തൊടുപുഴ കമ്പകക്കാനത്തെ ഒരു കുടുംബത്തെ മുഴുവന്‍ കൂട്ടക്കൊല്ല ചെയ്‌തതിന് ശേഷം പ്രതികള്‍ ...

news

പ്രസവത്തിനിടെ കുഞ്ഞിന്റെ തലയറ്റു, വനിതാ ഡോക്ടർക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു

പ്രസവത്തിനിടെ കുഞ്ഞിന്റെ തലയറ്റു. വനിത ഡോക്ടർ കുഞ്ഞിനെ പുറത്തെടുക്കുന്നതിനിടെ സംഭവിച്ച ...

news

ചെറുതോണി അണക്കെട്ടിലെ മുഴുവൻ ഷട്ടറുകളും ഉയർത്തി; പുറത്തേക്ക് വിടുന്നത് നാല് ലക്ഷം ലിറ്റർ വെള്ളം, അതീവ ജാഗ്രതയിൽ ഇടുക്കി

ഇടുക്കി അണക്കെട്ടിൽ മൂന്നു ഷട്ടറുകൾ ഒരുമീറ്റർ വീതം ഉയർത്തിയിട്ടും ജലനിരപ്പിൽ കാര്യമായ ...

Widgets Magazine