മൊഴിചൊല്ലിയത് പത്രപ്പരസ്യത്തലൂടെ; യുവാവിനെതിരെ കേസ്

യുവതിയെ പത്രപ്പരസ്യത്തിലൂടെ മൊഴി ചൊല്ലി

ഹൈദരാബാദ്| Aiswarya| Last Updated: വ്യാഴം, 6 ഏപ്രില്‍ 2017 (12:20 IST)
ഹൈദരാബാദില്‍ യുവതിയെ പത്രപ്പരസ്യത്തലൂടെ മൊഴി ചൊല്ലിയെന്ന് പരാതി. സൗദിഅറേബ്യയില്‍ താമസിക്കുന്ന മൊഹദ് മുസ്താഖുദ്ദീന്‍ എന്ന യുവാവ് ഭാര്യയെ പ്രാദേശിക ഉർദു പത്രത്തില്‍ മൊഴിചൊല്ലിയതായാണ് പരാതി. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയും ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

2015 ജനുവരിയിലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.
തുടര്‍ന്ന് ഇയാള്‍ ഭാര്യയെ ജോലിസ്ഥലത്തേക്ക് കൊണ്ട് പോകുകയും 10 മാസമായ കുഞ്ഞുമായി നാട്ടിലെത്തിയെങ്കിലും ഭാര്യയെ നാട്ടിലാക്കിയ ശേഷം ഇയാള്‍
സൗദിയിലേക്ക് മടങ്ങുകയായിരുന്നു.

അതേസമയം 20 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടു കൊണ്ട് ഇയാള്‍ തന്നെ പീഡിപ്പിച്ചിരുന്നതായി യുവതി പൊലീസിനോട് പറഞ്ഞു. മുസ്താഖുദ്ദീനെ ബന്ധപ്പെടാന്‍ യുവതി ശ്രമിച്ചെങ്കിലും അയാള്‍ ഫോണ്‍ എടുക്കാന്‍ തയ്യാറായില്ല.

ഭര്‍ത്തൃപീഡനം, വഞ്ചന, കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് മുസ്താഖുദ്ദീനെതിരെ ആരോപിക്കുന്നത്. മുസ്ലീം നിയമ പ്രകാരം പത്രപ്പരസ്യത്തിലൂടെയുള്ള മൊഴിചൊല്ലല്‍ നിയമപ്രകാരമുള്ളതാണോ എന്ന് പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാകി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :