ഫ്ലോറൻസ് ചുഴലിക്കാറ്റിനെത്തുടർന്ന് നോർത്ത് കാരലൈനയിൽ ശക്തമായ മഴയും കാറ്റും

വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (08:25 IST)

ഫ്ലോറൻസ് ചുഴലിക്കാറ്റിന്റെ ഭാഗമായി യുഎസിലെ നോർത്ത് കാരലൈനയിൽ ശക്തമായ മഴയും കാറ്റും വെള്ളപ്പൊക്കവും ഉണ്ടായി. നദികൾ കരകവിഞ്ഞൊഴുകുകയും വൈദ്യുതി തടസ്സം നേരിടുകയും ചെയ്‌തു. ചുഴലിക്കാറ്റിന് ശക്തികുറഞ്ഞതുകൊണ്ട് അപകടങ്ങൾ കുറേ ഒഴിവാകുകയും ചെയ്‌തു.
 
വെള്ളിയാഴ്ച രാത്രിയോടെ ചുഴലിക്കാറ്റ് നോർത്ത് കാരലൈനയിൽ പതിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവിടങ്ങളിലെ 12,000ത്തോളം പേരെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റി. ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് ഇതെന്ന് നോർത്ത് കാരലൈന ഡിപ്പാർട്മെന്റ് ഓഫ് എമർജെൻസി മാനേജ്മെന്റ് ഉദ്യോഗസ്ഥൻ കെയ്ത് അക്രി അറിയിച്ചു.
 
ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടാകുന്ന മഴ ശക്തമായിരിക്കുമെന്നും രണ്ടോ മൂന്നോ ദിവസം ശക്തമായി പെയ്യുന്ന മഴയിൽ നോർത്ത് കാരലൈനയില്‍ കുറഞ്ഞത് എട്ടുമാസം ലഭിക്കേണ്ട മഴയാണ് ലഭിക്കുകയെന്ന് നാഷനൽ വെതർ സർവീസ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സാലറി ചാലഞ്ചിനോട് നോ പറഞ്ഞതിൽ സ്ഥലം മാറ്റം; വിവാദമായപ്പോൾ നടപടി പിൻവലിച്ചു

സംസ്ഥാന സർക്കാരിന്റെ സാലറി ചലഞ്ചിൽ പങ്കാളിയാകില്ലെന്ന് പറഞ്ഞ ധനവകുപ്പിലെ ഉദ്യോഗസ്ഥന്റെ ...

news

ചോദ്യം ചെയ്യാൻ മാത്രമാണെങ്കിൽ ഹാജരാകാമെന്ന് ബിഷപ്പിന്റെ അഭിഭാഷകൻ; അഭിഭാഷകന്റെ വാദം തള്ളി ജലന്ധർ രൂപത

ചോദ്യം ചെയ്യലിന് ഹാജരാകാൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന് നോട്ടീസ് കിട്ടിയില്ലെന്ന് ...

news

ഭൂകമ്പമല്ല, പ്രകമ്പനം; അടൂരിലെ ചലനം എവിടെയും രേഖപ്പെടുത്തിയിട്ടില്ല, പഠനം നടത്താൻ ദേശീയ ഭൗമശാസ്‌ത്ര കേന്ദ്രം

കഴിഞ്ഞ ദിവസമുണ്ടായ പ്രകമ്പനത്തിന് ഭൂചലനവുമായി ബന്ധമില്ലെന്ന് കേന്ദ്ര ഭൗമശാസ്‌ത്ര പഠന ...

news

ഫ്രാങ്കോയ്ക്കൊപ്പം നിൽക്കുന്നവർ മുപ്പതുവെള്ളിക്കാശിനുവേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നവർ: ആഞ്ഞടിച്ച് മഞ്ജു വാര്യർ

കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടി മഞ്ജു വാര്യർ. ...

Widgets Magazine