വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസ് നിർത്തി; ജലനിരപ്പ് ഇനിയും ഉയരുമെന്ന് മുഖ്യമന്ത്രി

വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസ് നിർത്തി; ജലനിരപ്പ് ഇനിയും ഉയരുമെന്ന് മുഖ്യമന്ത്രി

വയനാട്| Rijisha M.| Last Modified വ്യാഴം, 16 ഓഗസ്റ്റ് 2018 (13:10 IST)
സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഡാമുകളിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കുന്നുണ്ട്. എന്നാൽ പെരിയാറിലും ചാലക്കുടി പുഴയിലും ജലനിരപ്പ് ഇനിയും കൂടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

അതേസമയം, വയാനാട് തീർത്തും ഒറ്റപ്പെട്ട നിലയിൽ തുടരുകയാണ്. നഗരത്തിൽ നിന്ന് വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസ് താൽക്കാലികമായി നിർത്തിവെച്ചു. താമരശ്ശേരി ചുരത്തിൽ ചുരത്തിൽ പ്രശ്‌നമില്ലെങ്കിലും കുന്നമംഗലം വരെയുള്ള വെള്ളപ്പൊക്കമാണ് പ്രശ്‌നം.

താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ കൽപ്പറ്റയിൽ നിന്നുള്ള കെഎസ്ആർടിസി സർവീസും നിർത്തി. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയ്‌ക്ക് ഒരു കിലോമീറ്റർ പരിധിയിലുള്ളവർ ഉടൻ മാറണമെന്ന് നിർദ്ദേശം നൽകി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :