ബാവലിപ്പുഴ കരകവിഞ്ഞൊഴുകുന്നു; കൊട്ടിയൂർ തീർത്തും ഒറ്റപ്പെട്ടു, അമ്പായത്തോട്ടിൽ ഉരുൾപൊട്ടി

ബാവലിപ്പുഴ കരകവിഞ്ഞൊഴുകുന്നു; കൊട്ടിയൂർ തീർത്തും ഒറ്റപ്പെട്ടു, അമ്പായത്തോട്ടിൽ ഉരുൾപൊട്ടി

കൊട്ടിയൂർ| Rijisha M.| Last Modified വ്യാഴം, 16 ഓഗസ്റ്റ് 2018 (12:52 IST)
കണ്ണൂർ കൊട്ടിയൂരിൽ അമ്പായത്തോട്ടില്‍ ഉരുള്‍പൊട്ടി. കരകവിഞ്ഞൊഴുകുകയാണ്. ബാവലിപ്പുഴയുടെ ഇരുവശങ്ങളിലും വരുന്ന പ്രദേശങ്ങളിൽ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. വെള്ളംകേറി പ്രദേശം ഒറ്റപ്പെട്ടുകിടക്കുകയാണ്. ആ പ്രദേശത്തെ മാലൂര്‍ കുണ്ടേരിപ്പൊയിലില്‍ 14 വീടുകള്‍ വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്.

തീർത്തും ഒറ്റപ്പെട്ട സാഹചര്യത്തിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. വയനാട്ടിലേക്ക് പോകാനുള്ള രണ്ട് ചുരങ്ങളും ഇതിനകം തന്നെ അപകടാവസ്ഥയിലായതുകൊണ്ട് ഗതാഗത മാർഗ്ഗം സാധ്യമല്ല. നിരവധി വീടുകൾ തകരുകയും ചെയ്‌തു. കൊട്ടിയൂരിൽ നിന്ന് തലശ്ശേരി കണ്ണൂർ ഭാഗത്തേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. കൂടാതെ രണ്ട് പാലങ്ങൾ അപകടാവസ്ഥയിലാണ്.

കഴിഞ്ഞ ഒമ്പതാം തിയ്യതി മുതല്‍ ഏഴു സ്ഥലത്താണ് കൊട്ടിയൂര്‍ പഞ്ചായത്തില്‍ മാത്രം ഉരുള്‍പൊട്ടിയത്. കഴിഞ്ഞ ദിവസം ഉരുൾപൊട്ടിയ ചപ്പമലയിൽ ഇന്നലെ വീണ്ടും ഉരുൾപൊട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :