രാജ്‌കോട്ട്|
JOYS JOY|
Last Modified ഞായര്‍, 18 ഒക്‌ടോബര്‍ 2015 (10:58 IST)
ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനമത്സരംനടക്കുന്ന രാജ്‌കോട്ട് മൊബൈല്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം. പട്ടേല്‍ സംവരണ സമരക്കാരുടെ ഭീഷണി നേരിടുന്നതിന്റെ ഭാഗമായാണ് ഇത്. ശനിയാഴ്ച രാത്രി മുതല്‍ തിങ്കളാഴ്ച രാവിലെ വരെയാണ് മൊബൈല്‍ ഇന്‍റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്‌കോട് ജില്ലയില്‍ മുഴുവനായിട്ടാണ് വിലക്ക്.
അതേസമയം, ക്രിക്കറ്റ് മത്സരത്തിന് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി മൂന്നു കമ്പനി സ്റ്റേറ്റ് റിസര്‍വ് പൊലീസ് സേനയെയും ഒരു കമ്പനി ദ്രുതകര്‍മസേനയെയും ക്വിക് റെസ്പോണ്‍സ് സെല്ലിന്റെറ മൂന്ന് ടീമിനെയും 2000 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
നിരീക്ഷണത്തിന് മൂന്ന് ഡ്രോണ്‍ ക്യാമറകളും 90 സി സി ടിവികളും ഉപയോഗിക്കും. സംവരണ സമരത്തിന് രാജ്യാന്തര ശ്രദ്ധ നേടുന്നതിന് വേണ്ടിയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സര വേദിയില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഹാര്‍ദിക് പട്ടേല്‍ ആഹ്വാനം ചെയ്തത്.