വോഡഫോണ്‍ 4ജി സേവനങ്ങള്‍ കേരളത്തിലേക്ക്

 വോഡഫോണ്‍ , 4ജി , ഇന്റര്‍നെറ്റ്
കൊച്ചി| jibin| Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2015 (11:08 IST)
വോഡഫോണ്‍ ഇന്ത്യ ഡിസംബര്‍ അവസാനത്തോടെ കേരളത്തില്‍ 4 ജി സേവനങ്ങള്‍ ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉള്‍പ്പെടെയുളള നഗരങ്ങളിലാണ് 4 ജി സേവനങ്ങള്‍ ലഭ്യമാക്കുക. തുടര്‍ന്നു ഘട്ടംഘട്ടമായി സര്‍ക്കിള്‍ മുഴുവന്‍ 4 ജി സേവനം ലഭ്യമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെ സ്പീഡ് വര്‍ധിപ്പിക്കുന്നതിനായി ഉയര്‍ന്ന ക്ഷമതയുള്ള ഫൈബര്‍ കേബിളുകള്‍ക്കായി കമ്പനി ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. വോഡഫോണ്‍ ഇന്ത്യയുടെ ഡാറ്റ വരുമാനത്തില്‍ 15 ശതമാനം കേരളത്തില്‍നിന്നാണ്. ഡാറ്റ വളര്‍ച്ചയുടെ ചുവട് വര്‍ഷംതോറും മുന്‍വര്‍ഷത്തേക്കാള്‍ 80 ശതമാനത്തിനുമീതെയാണ്. പുതിയ 4 ജി സേവനങ്ങള്‍ ഉയര്‍ന്ന 1800ങഒ്വ ബാന്‍ഡില്‍ ലഭ്യമാക്കുന്നതോടൊപ്പം, 3 ജി വരിക്കാര്‍ക്ക് വേഗതകൂടിയ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :