എങ്ങനെയും രാജ്‌കോട്ട് ഏകദിനം അലങ്കോലപ്പെടുത്തണം: ഹാര്‍ദിക് പട്ടേല്‍

 ഹാര്‍ദിക് പട്ടേല്‍ , പട്ടേല്‍ സംവരണ പ്രക്ഷോഭം , ഗുജറാത്ത്
രാജ്‌കോട്ട്| jibin| Last Updated: വെള്ളി, 9 ഒക്‌ടോബര്‍ 2015 (10:59 IST)
ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭം രാജ്യാന്തര ശ്രദ്ധയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഈ മാസം പതിനെട്ടിന് നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക രാജ്‌കോട്ട് ഏകദിനം അലങ്കോലപ്പെടുത്താന്‍ ഹാര്‍ദിക് പട്ടേല്‍ തന്റെ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കി. ഏത് വിധേനയും മത്സരം തടസപ്പെടുത്തി തങ്ങളുടെ പ്രതിഷേധം ആളിക്കത്തിക്കാനാണ് പട്ടെല്‍ നീക്കം നടത്തുന്നത്.

സംവരണസമരം ആളിക്കത്തിക്കാന്‍ മത്സര ദിവസം പതിനായിരം സമരാനുകൂലികളായവരെ സ്റ്റേഡിയത്തിലെത്തിക്കാനും. അവര്‍ മത്സരന്‍ തടസപ്പെടുത്തുമെന്നുമാണ് അറിയുന്നത്. പൊതുജനങ്ങള്‍ക്കായി നീക്കി വച്ചിട്ടുള്ള 11,000 ടിക്കറ്റുകളില്‍ 9000 എണ്ണം സ്റ്റേഡിയത്തിലെ കൗണ്ടറുകളില്‍ നിന്ന് ലഭിക്കും. ഈ ടിക്കറ്റ് സ്വന്തമാക്കി സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാനാണ് സമരക്കാര്‍ പദ്ധതിയിടുന്നത്.

എന്നാല്‍ മത്സരം തടസ്സപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് സംഘാടകര്‍ പ്രതികരിച്ചു. കര്‍ശന സുരക്ഷയാകും സ്‌റ്റേഡിയത്തില്‍ ഒരുക്കുക. ഒരാള്‍ ഒരു ടിക്കറ്റ് മാത്രമെ നല്‍കു. കൂടാതെ ലഭിക്കുന്ന സീറ്റില്‍ നിന്ന് മാറി ഇരിക്കാന്‍ അനുവദിക്കില്ലെന്നും സംഘാടകര്‍ വ്യക്തമാക്കി. തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്നവര്‍ക്ക് മാത്രമെ ടിക്കറ്റ് നല്‍കുക ഉള്ളുവെന്നും പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിനോട് ആവശ്യപ്പെട്ടതായി സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷന്‍ നിരഞ്ജന്‍ ഷാ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :