ഗാന്ധിനഗര്‍|
aparna shaji|
Last Modified വെള്ളി, 29 ഏപ്രില്‍ 2016 (15:37 IST)
ഗുജറാത്തില്‍ സാമ്പത്തിക സംവരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. പട്ടേല്‍ വിഭാഗക്കാര്‍ ഉള്‍പ്പെടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും. സര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉള്‍പ്പെട്ടിരിക്കുന്ന ദരിദ്രവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പത്ത് ശതമാനം സംവരണമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
മെയ് ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ വ്യക്തമാക്കി. നിലവില്‍ 49.5 ശതമാനം ഒ ബി സി സംവരണമാണ് സംസ്ഥാനത്തുള്ളത്. ആറ് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യത്തിന് തീരുമാനമുണ്ടായത്.
ഒ ബി സി സംവരണം ആവശ്യപ്പെട്ട് പട്ടിക വിഭാഗക്കാര്‍ സമരം നടത്തുന്നതിനിടയിലാണ് സര്‍ക്കാര്‍ സാമ്പത്തിക സംവരണത്തിന് അനുമതി നല്‍കിയത്. ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള സംവരണ പ്രക്ഷോഭം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമാസക്തമാവുകയും ഹാര്‍ദികിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.