രാഹുല്‍ കൊടുത്ത പണിക്ക് പിന്നാലെ മറ്റൊരു വമ്പന്‍ തിരിച്ചടി; ബിജെപി സമ്മര്‍ദ്ദത്തില്‍ - ഗുജറാത്തില്‍ നീക്കം പാളുന്നുവെന്ന് വിലയിരുത്തല്‍

രാഹുല്‍ കൊടുത്ത പണിക്ക് പിന്നാലെ മറ്റൊരു വമ്പന്‍ തിരിച്ചടി; ബിജെപി സമ്മര്‍ദ്ദത്തില്‍

  Gujarat election , BJP , Congress , Hardik patel , Rahul ghandhi , രാഹുൽ ഗാന്ധി , ബിജെപി , ഗുജറാത്ത് , സോഷ്യല്‍മീഡിയ , ഹാര്‍ദിക് , അമിത് ഷാ , ഹാര്‍ദിക് പട്ടേല്‍
ഗാന്ധിനഗര്‍| jibin| Last Modified വ്യാഴം, 30 നവം‌ബര്‍ 2017 (20:00 IST)
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതിരോധത്തിലാക്കി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ ശക്തമായതിന് പിന്നാലെ അമിത് ഷായ്‌ക്കും കൂട്ടര്‍ക്കും മറ്റൊരു തിരിച്ചടി കൂടി. പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം ശക്തമാക്കിയതാണ് ബിജെപി ക്യാമ്പിനെ സമ്മര്‍ദ്ദത്തിലാക്കിയത്.

സോഷ്യല്‍മീഡിയയിലെ ഇടപെടലുകളിലൂടെ എതിരാളികളെ പ്രതിരോധത്തിലാക്കി യുവജനങ്ങള്‍ക്കിടെയില്‍ സ്വാധീനം ശക്തമാക്കുന്ന ബിജെപിയുടെ അതേ തന്ത്രമാണ് ഹാര്‍ദിക് ഇപ്പോള്‍ പയറ്റുന്നത്. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജിന് ലഭിക്കുന്ന സ്വീകാര്യത ശക്തമാണ്.

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി നരേന്ദ്ര മോദിയുടെ ലൈവ് വീഡിയോ
ബിജെപി ഫേസ്‌ബുക്കിലൂടെ പുറത്തു വിട്ടുവെങ്കിലും 10.9 ലക്ഷം പേര് മാത്രമാണ് കണ്ടത്. അതേസമയം, ഹാര്‍ദികിന്റെ ഫേസ്‌ബുക്ക് ലൈവ് പ്രസംഗങ്ങള്‍ക്ക് 33.24 ലക്ഷം വ്യൂസാണ് ഉണ്ടായത്.

25 ലക്ഷം ലൈക്കുള്ള ബിജെപി ഫേസ്‌ബുക്ക് പേജിനാണ് സ്വീകാര്യത കുറഞ്ഞിരിക്കുന്നത്. അതേസമയം, 8 ലക്ഷം ലൈക്ക് മാത്രമാണ് 24കാരനായ പട്ടേല്‍ നേതാവിന്റെ ഫേസ്‌ബുക്കിനുള്ളത്. ഈ കണക്കുകള്‍ പുറത്തുവന്നതോടെയാണ് സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടി തിരിച്ചടി നേരിടുന്നതായി ബിജെപിക്ക് വ്യക്തമായത്.

‘ഗുജറാത്ത് ഉത്തരം തേടുന്നു’ എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഓരോ ദിവസവും ഓരോ ചോദ്യം എന്ന പുത്തന്‍ പ്രചാരണ ആയുധവുമായാണ് രാഹുല്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഈ നീക്കം ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിയതിന് പിന്നാലെയാണ് ഹാര്‍ദിക് നീക്കം ശക്തമാക്കിയത്.

മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ മോദിയുടെ ടീം നടത്തിയിരുന്ന അതേ തന്ത്രമാണ് രാഹുലും ഇപ്പോള്‍ തിരിച്ചു പയറ്റുന്നത്.

50 ലക്ഷം നിര്‍ധനര്‍ക്ക് വീട് വെച്ച് നല്‍കുമെന്ന് 2012 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വാഗ്ദാനം ചെയ്‌തിരുന്നു. ഇതാണ് ഇപ്പോള്‍ രാഹുല്‍ ആയുധമായി എടുത്തിരിക്കുന്നത്. ഇതുവരെ 4.72 ലക്ഷം വീടുകള്‍ മാത്രമാണ് ബിജെപി സര്‍ക്കാര്‍ നല്‍കിയത്. ബാക്കിയുള്ള വീടുകള്‍ക്കായി 45 വര്‍ഷം കാത്തിരിക്കേണ്ടി വരുമോ എന്നാണ് രാഹുല്‍ കഴിഞ്ഞ ദിവസം ചോദിച്ചിരിക്കുന്നത്. ഇതിന് ഉത്തരം നല്‍കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചിട്ടില്ല.

ഇത്തരത്തിലുള്ള ഓരോ ചോദ്യങ്ങള്‍ എല്ലാ ദിവസവും മോദിയോട് ചോദിക്കാനാണ് രാഹുലിന്റെ തീരുമാനം. സോഷ്യല്‍
മീഡിയയില്‍ നിന്നും ശക്തമായ പിന്തുണ ലഭിക്കുന്നതിനാല്‍ ബിജെപിയെ പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസിന് ഇതിലൂടെ സാധിക്കും. അതിനൊപ്പം, വാഗ്ദാനങ്ങള്‍ പലതും പാതിവഴിയില്‍ നില്‍ക്കുന്നതിനാല്‍ രാഹുലിന്റെ ചോദ്യങ്ങളെ നേരിടാന്‍ കഴിയാതെ വെള്ളം കുടിക്കുകയാണ് ബിജെപി ക്യാമ്പ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

കാന്‍സര്‍ സ്‌ക്രീനിംഗില്‍ എല്ലാവരും പങ്കാളികളാകണം, ഈ ...

കാന്‍സര്‍ സ്‌ക്രീനിംഗില്‍ എല്ലാവരും പങ്കാളികളാകണം, ഈ രോഗത്തിന് സമ്പന്നനോ ദരിദ്രനെന്നോ വ്യത്യാസമില്ല: നിയമസഭാ സ്പീക്കര്‍
'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' കാന്‍സര്‍ സ്‌ക്രീനിംഗ് ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള ...

യുവതി തൂങ്ങിമരിച്ച നിലയിൽ : ഭർത്താവും വനിതാ സുഹൃത്തും ...

യുവതി തൂങ്ങിമരിച്ച നിലയിൽ : ഭർത്താവും വനിതാ സുഹൃത്തും അറസ്റ്റിൽ
പുതുപ്പരിയാരം കല്ലടിക്കോട് ദീപാ ജംഗ്ഷനില്‍ താമസം സീനത്തിന്റെ മകള്‍ റിന്‍സിയ എന്ന 23 ...

സ്‌കൂള്‍ ബസില്‍ ഇരിക്കാനുള്ള സീറ്റിനെ ചൊല്ലി വഴക്ക്; 14 ...

സ്‌കൂള്‍ ബസില്‍ ഇരിക്കാനുള്ള സീറ്റിനെ ചൊല്ലി വഴക്ക്; 14 വയസുകാരന്‍ മരിച്ചു
സ്‌കൂള്‍ ബസില്‍ ഇരിക്കാനുള്ള സീറ്റിനെ ചൊല്ലിയുള്ള വഴക്കിനിടെ 14 വയസുകാരന്‍ മരിച്ചു. ...

കാട്ടിലൂടെ പോകാന്‍ അനുവാദവും നല്‍കണം, വന്യമൃഗങ്ങള്‍ ...

കാട്ടിലൂടെ പോകാന്‍ അനുവാദവും നല്‍കണം, വന്യമൃഗങ്ങള്‍ ആക്രമിക്കാനും പാടില്ല; ഇത് എങ്ങനെ സാധിക്കുമെന്ന് വനം വകുപ്പ് മന്ത്രി
കാട്ടിലൂടെ പോകാന്‍ അനുവാദവും നല്‍കണം വന്യമൃഗങ്ങള്‍ ആക്രമിക്കാനും പാടില്ല എന്നത് എങ്ങനെ ...

സഹോദരിയുമായി വഴിവിട്ടബന്ധം, രാത്രി മുറിയിലേക്ക് വരാൻ ...

സഹോദരിയുമായി വഴിവിട്ടബന്ധം, രാത്രി മുറിയിലേക്ക് വരാൻ വാട്സാപ്പ് സന്ദേശം, കുട്ടി കരഞ്ഞതോടെ ശ്രീതു മടങ്ങിപോയത് വൈരാഗ്യമായി
പ്രതി ഹരികുമാറും സഹോദരി ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധമായിരുന്നുവെന്നും പ്രതി കുറ്റം ...