മു​ഖ്യ​മ​ന്ത്രി അ​ഴി​മ​തി​യു​ടെ സം​ര​ക്ഷ​കനെന്ന് രമേശ് ചെന്നിത്തല; സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ന​ട​ക്കു​ന്നത് ഓ​ർ​ഡി​ന​ൻ​സ് രാ​ജ്

തിരുവനന്തപുരം, വ്യാഴം, 30 നവം‌ബര്‍ 2017 (12:37 IST)

Ramesh Chennithala , Pinarayi Vijayan , Congress , CPM , രമേശ് ചെന്നിത്തല , പിണറായി വിജയന്‍ , കോണ്‍ഗ്രസ് , സി പി എം

സം​സ്ഥാ​ന​ത്ത് ഓ​ർ​ഡി​ന​ൻ​സ് രാ​ജാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളും ബ​ഹു​നി​ല മ​ന്ദി​ര​ങ്ങ​ളും ക്ര​മ​പ്പെ​ടു​ത്തി സാ​ധൂ​ക​രിക്കുന്നതിനുള്ള സര്‍ക്കാരിന്റെ നീക്കത്തിനു പിന്നില്‍ വ​ൻ അ​ഴി​മ​തിയാണ് നടക്കുന്നതെന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ഴി​മ​തി​ക്കാ​രെ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നും അദ്ദേഹം കുറ്റപ്പെടുത്തി.     
 
അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ർ​മാണങ്ങള്‍ സാ​ധൂ​ക​രിക്കുന്നതിനായി പ​ഞ്ചാ​യ​ത്ത് രാജിനും മു​നി​സി​പ്പ​ൽ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി കൊ​ണ്ടു വരുന്നതിനുള്ള ഓ​ർ​ഡി​ന​ൻ​സിനും മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​നു പു​റ​ത്തു പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ സ​മി​തി​ക്കാ​ണ് അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ൾ സാ​ധൂ​ക​രി​ക്കാ​നു​ള്ള പ്ര​ത്യേ​ക അ​ധി​കാ​രം ന​ൽ​കി​യി​ട്ടു​ള്ള​ത്. 2017 ജൂ​ലൈ 31നോ ​അ​തി​നു മു​ൻ​പോ നി​ർ​മി​ച്ച അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ൾ ക്ര​മ​വ​ത്ക​രി​ക്കു​ന്ന​തി​നാ​ണ് നി​യ​മ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​ന്ന​ത്.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വേദന മറന്ന് എപ്പോഴും ചിരിക്കുന്ന മുഖത്തോടെ ജീവിച്ചു - അബിയുടെ ഓർമയിൽ കോട്ടയം നസീർ

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ അബിയെ അനുസ്മരിച്ച് കോട്ടയം നസീർ. അബിയുടെ അപ്രതീക്ഷിത ...

news

ഹബീബ് മുഹമ്മദ് എങ്ങനെ അബിയായെന്ന് മമ്മൂക്ക; അബിയുടെ മറുപടി ഇങ്ങനെ !

ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്നു അബി. അബിയുടെ ആ‍മിനത്താത്ത മലയാളികളുടെ മനസില്‍ ...

news

വസ്തു ഇടപാടുകാരനെ ജനമധ്യത്തില്‍ വെടിവെച്ചു കൊന്നു - ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറെ വെടിവച്ചു കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വടക്കു ...

news

മലയാളത്തിന്റെ ‘ബിഗ്‌ബി’ !

മിമിക്രിയിലൂടെ ആയിരുന്നു അബി സിനിമയില്‍ എത്തിയത്. ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്നു ...

Widgets Magazine