പരിശോധനകള്‍ തകൃതി; കുഴഞ്ഞുവീണ ആന്‍റണിക്ക് ശസ്ത്രക്രിയ - ആശങ്ക വേണ്ടെന്ന് അധികൃതര്‍

ന്യൂഡൽഹി, വ്യാഴം, 30 നവം‌ബര്‍ 2017 (14:17 IST)

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ പ്രതിരോധ മന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ എകെ ആന്‍റണിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്നാണ് ശസ്ത്രക്രിയ.

ബുധനാഴ്ച വൈകിട്ട് ഡൽഹിയിലെ വസതിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ഡല്‍ഹിയിലെ ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആന്‍റണി വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ര​ക്ത​സ​മ്മ​ർ​ദ്ദ​ത്തി​നൊ​പ്പം ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വും കു​റ​ഞ്ഞതാണ് കുഴഞ്ഞുവീഴാന്‍ കാരണമായത്.

ഇന്നു രാവിലെ ഡോക്‍ടര്‍മാര്‍ നടത്തിയ പരിശോധനയ്‌ക്ക് ശേഷം ആന്‍റണിക്ക് അനിവാര്യമാണെന്ന് വിലയിരുത്തുകയായിരുന്നു. ആന്റണി 24 മണിക്കൂർ നിരീക്ഷണത്തിലായിരിക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ചികിത്സകള്‍ കൃത്യമായി നടക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

അടുത്തിടെ കുളിമുറിയിൽ വീണ് ആന്റണിക്ക് പരുക്കേറ്റിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഓഖി ചുഴലിക്കാറ്റ് കേരള തീരത്തേക്ക്; കനത്ത മഴ, നാശനഷ്ടങ്ങള്‍ തുടരുന്നു - പ്രളയഭീതിയില്‍ തലസ്ഥാനം

സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നതിനിടെ വരും ദിവസങ്ങളില്‍ ചുഴലിക്കാറ്റിന് ...

news

ഒമര്‍ ലുലു പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റെന്ന് രശ്മി നായര്‍

ഫേസ്ബുക്ക് ഗ്രൂപ്പില്‍ പെൺകുട്ടിയോട് പരസ്യമായി അശ്ലീലം പറഞ്ഞ സംവിധായകന്‍ ഒമര്‍ ...

news

ഷെയ്നു മുത്തം നൽകി അബി! - വൈറലാകുന്ന വീഡിയോ

അപ്രതീക്ഷിതമായി നമ്മെ വിട്ടു പിരിഞ്ഞ നടനും മിമിക്രി കലാകാരനുമായ അബിയുടെ വീഡിയോ ...

Widgets Magazine