‘പത്‌മാവതി’​ക്കു ര​ക്ഷ​യി​ല്ല; മോദിയുടെ നാട്ടില്‍ ചിത്രത്തിന് നിരോധനം

‘പത്‌മാവതി’​ക്കു ര​ക്ഷ​യി​ല്ല; മോദിയുടെ നാട്ടില്‍ ചിത്രത്തിന് നിരോധനം

Padmavati controversy , Padmavati row, Deepika Padukone film padmavati, BJP , Narendra modi , deepika padukone, sanjay leela bhansali , പദ്മാവതി , നരേന്ദ്ര മോദി , രജപുത്ര , വിജയ് രൂപാണി , സര്‍ക്കാര്‍
ന്യൂ​ഡ​ൽ​ഹി| jibin| Last Updated: ബുധന്‍, 22 നവം‌ബര്‍ 2017 (18:40 IST)
മധ്യപ്രദേശിനു പിന്നാലെ ഗുജറാത്തിലും ബോ​ളി​വു​ഡ് ചി​ത്രം പദ്മാവതി പ്രദര്‍ശിപ്പിക്കുന്നതിന് നിരോധനം. രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു പി​ന്നാ​ലെ​യാ​ണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടിലും ചി​ത്രം നി​രോ​ധി​ച്ചി​രി​ക്കു​ന്ന​ത്.

രജപുത്രന്മാരുടെ വികാരം വ്രണപ്പെടുത്തുന്ന സിനിമ സംസ്ഥാനത്ത് പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്തമാക്കി.

വിവാദങ്ങള്‍ അവസാനിക്കുന്നത് വരെ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമാണ്. ആ​വി​ഷ്ക്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്നുണ്ടെങ്കിലും ച​രി​ത്രം വി​ക​ല​മാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ന​മ്മു​ടെ മ​ഹ​ത്താ​യ സം​സ്കാ​ര​ത്തെ ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന ഒ​ന്നി​നോ​ടും വി​ട്ടു​വീ​ഴ്ച​ ഉണ്ടാകില്ലെന്നും വിജയ് രൂപാണി പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാനം സംരക്ഷിക്കാനും ജനവികാരം മാനിക്കാനും വേണ്ടിയാണ് ഗുജറാത്തില്‍ സിനിമ റിലീസ് ചെയ്യുന്നത് വിലക്കിയതെന്നും വിജയ് രൂപാണി പറഞ്ഞു. അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചത് ക്രമസമാധാന നില തകരാതിരിക്കാനും ജനവികാരം മാനിച്ച് കൂടിയാണെന്നും വിജയ് രൂപാണി വിശദീകരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :